കടിക്കാൻ ഒരു മെഡൽ എടുക്കട്ടേ..! റസ്റ്ററന്റിൽ ഭക്ഷണം വിളമ്പി ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ്
ബെയ്ജിങ് ∙ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ഹെങ്‌യാങ് സിറ്റിയിലെ റസ്റ്ററന്റിൽ ആവി പറക്കുന്ന ഭക്ഷണങ്ങളുമായി ഓടി നടക്കുന്ന പെൺകുട്ടിയെ കണ്ടവർക്കെല്ലാം ഒരു മുഖപരിചയം. കുറച്ചുനേരം സൂക്ഷിച്ചു നോക്കിയതോടെ ആളെ പിടികിട്ടി. ഷൗ യക്വിൻ– ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സിൽ വനിതാ ജിംനാസ്റ്റിക്സിൽ തങ്ങളുടെ രാജ്യത്തിന് വെള്ളി മെഡൽ നേടിത്തന്ന പതിനെട്ടുകാരി.

ഒളിംപിക് മെഡൽ പോഡിയത്തിൽ ഒപ്പം ജയിച്ചവർ മെഡലിൽ ‘കടിക്കുന്നത്’ കൗതുകത്തോടെ നോക്കി നിന്നിരുന്ന അതേ പെൺകുട്ടി തന്നെ! യക്വിന്റെ ആ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവിനു ജീവിക്കാൻ റസ്റ്ററന്റിലെ ജോലി വേണോ എന്നായി ഭക്ഷണം കഴിക്കാനെത്തിയവരുടെ സംശയം. അവരിൽ ചിലർ യക്വിനോട് നേരിട്ട് കാര്യം തിരക്കിയപ്പോഴാണ് സംഗതി മനസ്സിലായത്. യക്വിന്റെ മാതാപിതാക്കൾ നടത്തുന്ന റസ്റ്ററന്റാണത്. പരിശീലന ഇടവേളകളിൽ അച്ഛനെയും അമ്മയെയും സഹായിക്കാൻ യക്വിനും ഇവിടെ ജോലി നോക്കാറുണ്ട്. റസ്റ്ററന്റ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യക്വിന്റെ നല്ല മനസ്സിനെ വാഴ്ത്തി ഒട്ടേറെപ്പേർ രംഗത്തെത്തി.