കൊച്ചി ∙ രണ്ടാം ഒളിംപിക് വെങ്കല മെഡൽ നേട്ടത്തിലൂടെ മലയാളത്തിന്റെ കായികപ്പെരുമ വാനോളമുയർത്തിയ ഇന്ത്യൻ ഹോക്കിയിലെ വൻമതിൽ പി.ആർ.ശ്രീജേഷിനു ‘മലയാള മനോരമ’യുടെ ആദരം. ഒളിംപ്യൻമാരുൾപ്പെടെയുള്ള കായിക താരങ്ങളുടെ സാന്നിധ്യത്തിൽ 5 ലക്ഷം രൂപയും 5 പവന്റെ സ്വർണപ്പതക്കവും വെള്ളി ഫലകവും മലയാള മനോരമ എഡിറ്റർ ഫിലിപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ രണ്ടാം ഒളിംപിക് വെങ്കല മെഡൽ നേട്ടത്തിലൂടെ മലയാളത്തിന്റെ കായികപ്പെരുമ വാനോളമുയർത്തിയ ഇന്ത്യൻ ഹോക്കിയിലെ വൻമതിൽ പി.ആർ.ശ്രീജേഷിനു ‘മലയാള മനോരമ’യുടെ ആദരം. ഒളിംപ്യൻമാരുൾപ്പെടെയുള്ള കായിക താരങ്ങളുടെ സാന്നിധ്യത്തിൽ 5 ലക്ഷം രൂപയും 5 പവന്റെ സ്വർണപ്പതക്കവും വെള്ളി ഫലകവും മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു ശ്രീജേഷിനു സമ്മാനിച്ചു.

വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ക്യാംപിലേക്കു തിരഞ്ഞെടുത്തുവെന്ന പത്രത്തിലെ ചെറിയ കോളം വാർത്തയിൽ നിന്നു മലയാള മനോരമയുടെ ഒന്നാം പേജിലെ പ്രധാന തലക്കെട്ടായി മാറിയ യാത്രയിൽ തന്റെ കായിക ജീവിതമുണ്ടെന്നു രണ്ടു പതിറ്റാണ്ടോളം ഇന്ത്യൻ പുരുഷ ഹോക്കി ടീം ഗോൾകീപ്പറായിരുന്ന ശ്രീജേഷ് പറഞ്ഞു. മലയാള മനോരമ തനിക്കു കുടുംബമാണ്. ഇവിടേക്കു വരുന്നതു സ്വന്തം വീട്ടിലേക്കു വരുന്നതു പോലെയാണ്. ഏതു ടൂർണമെന്റ് ജയിച്ചാലും മനോരമയിൽ വന്നു സ്വർണമെ‍ഡൽ സ്വീകരിക്കുന്നതു പതിവാണ്. കേരളത്തിന് അത്ര പരിചിതമല്ലാത്ത ഹോക്കിയിലൂടെ 2 ഒളിംപിക് മെഡൽ നേട്ടം കൈവരിക്കാനായതിന്റെ സന്തോഷം വലുതാണെന്നും നിറഞ്ഞ കയ്യടികൾക്കിടെ ശ്രീജേഷ് പറഞ്ഞു.

മലയാള മനോരമയിൽ അച്ചടിച്ചു വന്ന ശ്രീജേഷിന്റെ വാർത്തകളും ചിത്രങ്ങളും അടങ്ങിയ ഉപഹാരം എഡിറ്റർ ഫിലിപ്പ് മാത്യു ശ്രീജേഷിന് സമ്മാനിക്കുന്നു. എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം സമീപം.
ADVERTISEMENT

പുതുതലമുറ താരങ്ങൾ ഹോക്കി സ്റ്റിക്കുകൾ ചേർത്തുവച്ചു ‘ഗാർഡ് ഓഫ് ഓണർ’ നൽകിയാണു ശ്രീജേഷിനെ വേദിയിലേക്ക് ആനയിച്ചത്. അകമ്പടിയായി ശിങ്കാരിമേളവും താലപ്പൊലിയും. മുണ്ടുടുത്ത്, കഴുത്തിൽ വെങ്കലമെഡലണി‍ഞ്ഞ് അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ശ്രീജേഷ് നടന്നപ്പോൾ അമ്മ ഉഷാകുമാരിയും ഭാര്യ ഡോ.അനീഷ്യയും മക്കളായ അനുശ്രീയും ശ്രീഅൻഷും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും ഒപ്പം ചേർന്നു. ഹോക്കി മൈതാനത്തു വൻമതിലായി കൈകൾ വിരിച്ചു നിൽക്കുന്ന ശ്രീജേഷിനെ ചിത്രീകരിച്ച കേക്ക് മുറിച്ച് ആഘോഷത്തിന്റെ മധുരം അവർ പങ്കുവച്ചു.

കൊച്ചിയിൽ മലയാള മനോരമ നൽകിയ സ്വീകരണത്തിൽ തന്റെ ഹോക്കി പ്രകടനം ചിത്രീകരിച്ച കേക്ക് മുറിക്കുന്ന പി.ആർ.ശ്രീജേഷ്. സഹോദരന്റെ ഭാര്യ ധന്യ, അമ്മ ഉഷാകുമാരി, ഭാര്യ ഡോ. അനീഷ്യ, മലയാള മനോരമ എ‍ഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, ശ്രീജേഷിന്റെ മക്കളായ അനുശ്രീ, ശ്രീആൻഷ്, സഹോദരന്റെ മക്കളായ അനൈക, അലോക്, ദേവിക, മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു എന്നിവർ സമീപം. ‌ചിത്രം: മനോരമ

ഒളിംപിക്സിലെ ശ്രീജേഷിന്റെ പ്രകടനത്തെക്കുറിച്ചു മനോരമ പ്രസിദ്ധീകരിച്ച വാർത്തകൾ ചേർത്തുവച്ചു തയാറാക്കിയ സ്മരണിക സമ്മാനിച്ച് എഡിറ്റർ ഫിലിപ് മാത്യു പറഞ്ഞു, ‘ധ്യാൻചന്ദിന്റെ യഥാർഥ പിൻഗാമിയാണു ശ്രീജേഷ്; ഹോക്കിയിൽ കേരളത്തിന്റെ മേൽവിലാസം.’ സ്ഥിരതയോടെ ടീമിനെ കാത്ത ശ്രീജേഷിനുള്ള അംഗീകാരമാണ് ഈ ഒളിംപിക് മെഡൽ നേട്ടങ്ങൾ. എത്ര വലിയ നേട്ടത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും വിനയവും ലാളിത്യവും ശ്രീജേഷിന്റെ പ്രത്യേകതയാണ്. അതു യുവതലമുറയ്ക്കു മാതൃകയാണ്. ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകുന്ന ശ്രീജേഷിലൂടെ യുവതലമുറ പുതിയ വീരഗാഥകൾ രചിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സ്വീകരണച്ചടങ്ങിനെത്തിയ മുൻ കായിക താരങ്ങളും രാഷ്ട്രീയനേതാക്കളും അടങ്ങിയ സദസ്സ്.
ADVERTISEMENT

മേയർ എം. അനിൽകുമാർ, ജെബി മേത്തർ എംപി, ടി.ജെ. വിനോദ് എംഎൽഎ എന്നിവരും ഒളിംപ്യന്മാരായ എം.ഡി. വത്സമ്മ, മേഴ്സി കുട്ടൻ, അംബിക രാധിക, കെ.എം. ബിനു, സിനി ജോസ്, ലിജോ ഡേവിഡ് തോട്ടാൻ എന്നിവരടങ്ങിയ മുൻ രാജ്യാന്തര, ദേശീയ, സംസ്ഥാന കായികതാരങ്ങളും കായികസംഘാടകരും സദസ്സിനെ സമ്പന്നമാക്കി. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, സ്പോർട്സ് എഡിറ്റർ സുനിഷ് തോമസ്, മനോരമയ്ക്കു വേണ്ടി പാരിസ് ഒളിംപിക്സ് റിപ്പോർട്ട് ചെയ്ത ചീഫ് സബ് എഡിറ്റർ ജോമിച്ചൻ ജോസ് എന്നിവർ പ്രസംഗിച്ചു. 

English Summary:

P.R. Sreejesh Felicitated by Malayala Manorama for Olympic Glory