‘ഐ വാസ് ഫാൻഗേളിങ് ഹാർഡ് ഇൻ ദ മീഡിയ റൂം’: അർഷാദിനോടുള്ള ആരാധന വെളിപ്പെടുത്തി താര ഡേവിസ്
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ ഒളിംപിക് റെക്കോർഡോടെ സ്വർണം നേടിയ പാക്കിസ്ഥാൻ താരം അർഷാദ് നദീമിനോടുള്ള ആരാധന വെളിപ്പെടുത്തി വനിതാ വിഭാഗം ലോങ്ജംപിൽ സ്വർണം നേടിയ അമേരിക്കൻ താരം താരാ ഡേവിസ് വുഡ്ഹാൾ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ്, അർഷാദ് നദീമിനോടുള്ള ആരാധന താര ഡേവിസ്

ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ ഒളിംപിക് റെക്കോർഡോടെ സ്വർണം നേടിയ പാക്കിസ്ഥാൻ താരം അർഷാദ് നദീമിനോടുള്ള ആരാധന വെളിപ്പെടുത്തി വനിതാ വിഭാഗം ലോങ്ജംപിൽ സ്വർണം നേടിയ അമേരിക്കൻ താരം താരാ ഡേവിസ് വുഡ്ഹാൾ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ്, അർഷാദ് നദീമിനോടുള്ള ആരാധന താര ഡേവിസ് വെളിപ്പെടുത്തിയത്.
‘‘ഐ വാസ് ഫാൻഗേളിങ് ഇൻ ദ മീഡിയ റൂം’ – ജാവലിൻ ത്രോയിൽ 92.97 മീറ്റർ ദൂരം കണ്ടെത്തി ഒളിംപിക് റെക്കോർഡ് സ്ഥാപിച്ച അർഷാദ് നദീമിന് പാക്കിസ്ഥാനിൽ ലഭിച്ച വൻ വരവേൽപ്പിന്റെ വിഡിയോ പങ്കുവച്ച്, മീഡിയ റൂമിൽ അർഷാദ് നദീം പശ്ചാത്തലത്തിലുള്ള സെൽഫി സഹിതം താര ഡേവിസ് കുറിച്ചു.
ഒളിംപിക്സ് ചരിത്രത്തിൽ ഒരു പാക്കിസ്ഥാൻ താരം നേടുന്ന ആദ്യ വ്യക്തിഗത സ്വർണമാണ് ജാവലിൻ ത്രോയിലൂടെ അർഷാദം നദീം സ്വന്തമാക്കിയത്. മാത്രമല്ല, 1992നു ശേഷം ഒളിംപിക്സിൽ പാക്കിസ്ഥാൻ നേടുന്ന ആദ്യ മെഡൽ കൂടിയാണിത്.
പാരിസ് ഒളിംപിക്സിൽ വനിതകളുടെ ലോങ് ജംപിൽ 7.10 മീറ്റർ ദൂരത്തേക്ക് കുതിച്ചുചാടിയാണ് താര ഡേവിസ് സ്വർണം നേടിയത്. താര ഡേവിസിന്റെ രണ്ടാമത്തെ ഒളിംപിക്സാണിത്. ടോക്കിയോയിൽ 6.84 മീറ്ററോടെ ആറാം സ്ഥാനത്തായിരുന്നു താരം. പാരിസിൽ 7 മീറ്റർ ദൂരം പിന്നിട്ട ഏക വനിതാ താരം കൂടിയാണ് താര. നിലവിലെ ചാംപ്യനായ ജർമനിയുടെ മലൈക മിഹാംബോ 6.98 മീറ്റർ ദൂരവുമായി രണ്ടാം സ്ഥാനത്തായി. 6.96 മീറ്റർ ദൂരത്തേക്കു ചാടിയ യുഎസിന്റെ തന്നെ ജാസ്മിൻ മൂറിനാണ് വെങ്കലം.