‘ഈ പറയുന്ന 16 കോടിയിലധികം രൂപ വിനേഷ് ഫോഗട്ടിനു കിട്ടിയിട്ടില്ല’: ജനശ്രദ്ധ നേടാനുള്ള നാണംകെട്ട ശ്രമമെന്ന് ഭർത്താവ്
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഉറപ്പായ മെഡൽ നഷ്ടമായ വിനേഷ് ഫോഗട്ടിനു രാജ്യം വീരോചിത സ്വീകരണം നൽകിയതിനു പിന്നാലെ, താരത്തിനു പാരിതോഷികം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വിവാദം. വിവിധ സംഘടനകളും വ്യവസായികളും ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുള്ള 16 കോടിയോളം രൂപ വിനേഷ്

ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഉറപ്പായ മെഡൽ നഷ്ടമായ വിനേഷ് ഫോഗട്ടിനു രാജ്യം വീരോചിത സ്വീകരണം നൽകിയതിനു പിന്നാലെ, താരത്തിനു പാരിതോഷികം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വിവാദം. വിവിധ സംഘടനകളും വ്യവസായികളും ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുള്ള 16 കോടിയോളം രൂപ വിനേഷ് ഫോഗട്ടിന് കിട്ടിയിട്ടില്ലെന്നും, ജനശ്രദ്ധ ലഭിക്കാനുള്ള നാണംകെട്ട ശ്രമമാണെന്നും ഭർത്താവ് സോംവീർ റാഠി ആരോപിച്ചു. എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സോംവീറിന്റെ ആരോപണം.
‘‘താഴെ പറയുന്ന സംഘടനകളിൽനിന്നോ വ്യവസായികളിൽ നിന്നോ കമ്പനികളിൽ നിന്നോ ആളുകളിൽനിന്നോ വിനേഷ് ഫോഗട്ടിന് ഒരു വിധത്തിലുമുള്ള പാരിതോഷികങ്ങൾ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ സഹകാരികൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. അത് ഞങ്ങൾക്കു മാത്രമല്ല, സാമൂഹിക മൂല്യങ്ങൾക്കും വിഘാതം സൃഷ്ടിക്കും. ഇതെല്ലാം ജനശ്രദ്ധ ലഭിക്കുന്നതിനുള്ള നാണംകെട്ട ഏർപ്പാടാണ്’ – സോംവീർ കുറിച്ചു.
അഞ്ചിടത്തുനിന്ന് രണ്ടു കോടി വീതവും, അഞ്ചിടത്തുനിന്ന് ഒരു കോടി വീതവും, ഒരിടത്തുനിന്ന് 51 ലക്ഷം രൂപയും നാലിടത്തുനിന്ന് 21 ലക്ഷം രൂപ വീതവും വിനേഷ് ഫോഗട്ടിനു പാരിതോഷികമായി പ്രഖ്യാപിച്ചെന്ന വാർത്തയാണ് ഭർത്താവ് തിരുത്തിയത്. ഇവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ സോവീർ കുറിപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്.