‘നിയമങ്ങൾ പ്രാകൃതം, പക്ഷേ...; വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ രാജ്യാന്തര കായിക കോടതി
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കാൻ കാരണമായ നിയമങ്ങളെ പ്രാകൃതമെന്നു വിലയിരുത്തിയ രാജ്യാന്തര കായിക കോടതി, പക്ഷേ നിലവിലുള്ള നിയമങ്ങൾ എല്ലാ താരങ്ങൾക്കും ഒരുപോലെയാണെന്നും വ്യക്തമാക്കി. ഭാരപരിധിക്കു താഴെ നിൽക്കുക എന്നത് ഓരോ കായിക താരത്തിന്റെയും ഉത്തരവാദിത്തമാണെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വിശദമായ വിധിന്യായത്തിൽ പറയുന്നു.

ഒളിംപിക്സ് ഗുസ്തി ഫൈനലിനു മുൻപുള്ള ശരീര ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതൽ ആയതിന്റെ പേരിൽ തന്നെ അയോഗ്യയാക്കിയതിനെതിരെ വിനേഷ് നൽകിയ അപ്പീൽ കഴിഞ്ഞ ബുധനാഴ്ചയാണു കായിക കോടതി തള്ളിയത്.
ആദ്യ ദിവസത്തെ മത്സരഫലത്തെ അംഗീകരിക്കുകയും സ്വർണമെഡലിനു വേണ്ടിയുള്ള മത്സരത്തിൽ നിന്നു മാത്രം അയോഗ്യത കൽപിക്കുകയുമായിരുന്നു ന്യായമായ പരിഹാരം എന്നു ഓസ്ട്രേലിയൻ സ്വദേശിയായ ജഡ്ജി അനബെല്ല ബെനറ്റിന്റെ വിധിയിൽ പറയുന്നു.
അതേസമയം ഒളിംപിക്സിൽ ഉൾപ്പെടെ ഗുസ്തി മത്സരങ്ങളുടെ നടത്തിപ്പുകാരായ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിന്റെ മാനദണ്ഡങ്ങൾ ഓരോ മത്സരത്തിന് അനുസരിച്ചു മാറ്റാനാവില്ലെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ മാത്രമാണ് അപ്പീൽ തള്ളുന്നതെന്നാണു വിശദീകരണം.