പാരിസ് ∙ അവനിയുടെ ആവനാഴിയി‍ൽ ‘സ്വർണത്തിര’ അവസാനിക്കുന്നില്ല! തുടർച്ചയായി രണ്ടാം പാരാലിംപിക്സിലും വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തി‍ൽ സ്വർണം നേടിയ അവനി ലെഖാരയിലൂടെ പാരിസിൽ ഇന്ത്യയുടെ മെഡൽവേട്ടയ്ക്ക് തുടക്കമായി. ഈയിനത്തിൽ മോന അഗർവാൾ വെങ്കലവും നേടി. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ മനീഷ് നർവാൾ വെള്ളി നേടി. വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ പ്രീതി പാൽ വെങ്കലവും നേടിയതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഒരു സ്വർണം, ഒരു വെള്ളി, 2 വെങ്കലം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരയ്ക്കു താഴെ ശാരീരിക പരിമിതി നേരിടുന്നവർക്കുള്ള എസ്എച്ച് 1 വിഭാഗത്തിലാണ് ജയ്പുരുകാരി അവനി ടോക്കിയോ പാരാലിംപിക്സിൽ നേടിയ സ്വർണം പാരിസിൽ നിലനിർത്തിയത് (249.7 പോയിന്റ്). ഇതാദ്യമായാണ് പാരാലിംപിക്സിൽ ഒരു ഇന്ത്യൻ താരം തുടർച്ചയായി രണ്ടു തവണ സ്വർണം നേടുന്നത്. ടോക്കിയോയിൽ വെങ്കലം നേടിയ 50 മീറ്റർ റൈഫിൾ വിഭാഗത്തിലും അവനി ഇത്തവണ മത്സരിക്കുന്നുണ്ട്. 228.7 പോയിന്റോടെയാണ് മുപ്പത്തിയേഴുകാരി മോന വെങ്കലം നേടിയത്. രാജസ്ഥാൻ സ്വദേശിനിയായ മോന ഷോട്പുട്, പവർലിഫ്റ്റിങ്, വോളിബോൾ ഉൾപ്പെടെയുള്ള ഇനങ്ങളിൽ മികവു തെളിയിച്ച ശേഷമാണ് ഷൂട്ടിങ്ങിലേക്കു തിരിഞ്ഞത്. 

ADVERTISEMENT

ഇതേ ശാരീരിക വിഭാഗത്തിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് മനീഷ് നർവാൾ വെള്ളി നേടിയത്. ഹരിയാന സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ മനീഷ്, ടോക്കിയോ പാരാലിംപിക്സിൽ 50 മീറ്റർ പിസ്റ്റൽ (എസ്എച്ച് 1) മിക്സഡ് വിഭാഗത്തിൽ സ്വർണം നേടിയ താരമാണ്. അനിയന്ത്രിതമായ പേശീചലനം നേരിടുന്നവർക്കുള്ള ടി 35 വിഭാഗം 100 മീറ്ററിലാണ് ഇരുപത്തിമൂന്നുകാരി പ്രീതി പാൽ വെങ്കലം നേടിയത്. ഉത്തർപ്രദേശ് സ്വദേശിനിയായ പ്രീതി, കരിയറിലെ ഏറ്റവും മികച്ച സമയം (14.21 സെക്കൻഡ്) കുറിച്ചാണ് ഓട്ടം പൂർത്തിയാക്കിയത്. 

സുഹാസും നിതീഷും സെമിയിൽ

ADVERTISEMENT

ബാഡ്മിന്റൻ താരങ്ങളായ സുഹാസ് യതിരാജും നിതീഷ് കുമാറും പുരുഷ സിംഗിൾസ് സെമിഫൈനൽ റൗണ്ടിൽ കടന്നു. ടോക്കിയോയിൽ വെള്ളി നേടിയ സുഹാസ്, ദക്ഷിണ കൊറിയയുടെ ക്യുൻങ് ഹൗന‍ിനെ (26-24, 21-14) തോൽപിച്ചാണ് എസ്എൽ 4 വിഭാഗത്തിൽ സെമി ബെർത്ത് ഉറപ്പിച്ചത്. ചൈനയുടെ യാങ് ജിയാൻയുവാനെ (21-5, 21-11) മറികടന്നാണ് നിതീഷ് എ‍സ്എൽ 3 വിഭാഗത്തിൽ സെമിയുറപ്പിച്ചത്. എന്നാൽ വനിതാ സിംഗിൾസിൽ മുൻ ലോക ചാംപ്യൻ മാനസി ജോഷി സെമി കാണാതെ പുറത്തായി.

∙ "രാജ്യത്തിനായി മെഡൽ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ആദ്യം നന്ദി പറയേണ്ടത് എന്റെ താപിതാക്കളോടാണ്. അവർക്കും എന്റെ പരിശീലകർക്കും അവകാശപ്പെട്ടതാണ് ഈ മെഡൽ.." - അവനി ലെഖാര

English Summary:

Avani Lekhara won gold in the second Paralympics in Shooting