നിദ കുതിക്കും കുതിരപ്പുറത്ത്; ദീർഘദൂര കുതിരയോട്ടത്തിൽ ഇന്ത്യൻ കുളമ്പടി കേൾപ്പിക്കാൻ മലപ്പുറത്തുകാരി
മലപ്പുറം ∙ ദീർഘദൂര കുതിരയോട്ട മത്സരത്തിലെ സീനിയർ വിഭാഗത്തിൽ ഇന്ത്യൻ കുളമ്പടി കേൾപ്പിക്കാൻ മലപ്പുറത്തുകാരി നിദ അൻജും ചേലാട്ട്. 7നു ഫ്രാൻസിലെ മോൺപാസിയറിൽ നടക്കുന്ന എഫ്ഇഐ എൻഡ്യൂറൻസ് ചാംപ്യൻഷിപ്പിന് ഇരുപത്തിരണ്ടുകാരി നിദ യോഗ്യത നേടി. 40 രാജ്യങ്ങളിൽ നിന്നായി 144 താരങ്ങൾ പങ്കെടുക്കുന്ന ചാംപ്യൻഷിപ്പിലേക്കു യോഗ്യത നേടിയ ഏക ഇന്ത്യക്കാരിയാണ് നിദ. ചാംപ്യൻഷിപ്പിലെ ജൂനിയർ വിഭാഗം മത്സരം നിദ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

മലപ്പുറം ∙ ദീർഘദൂര കുതിരയോട്ട മത്സരത്തില്‍ ഇന്ത്യൻ കുളമ്പടി കേൾപ്പിക്കാൻ മലപ്പുറത്തുകാരി നിദ അൻജും ചേലാട്ട്. 7നു ഫ്രാൻസിലെ മോൺപാസിയറിൽ നടക്കുന്ന എഫ്ഇഐ എൻഡ്യൂറൻസ് ലോക ചാംപ്യൻഷിപ്പിന് ഇരുപത്തിരണ്ടുകാരി നിദ യോഗ്യത നേടി. 40 രാജ്യങ്ങളിൽ നിന്നായി 144 താരങ്ങൾ പങ്കെടുക്കുന്ന ചാംപ്യൻഷിപ്പിലേക്കു യോഗ്യത നേടിയ ഏക ഇന്ത്യക്കാരിയാണ് നിദ. ചാംപ്യൻഷിപ്പിലെ ജൂനിയർ വിഭാഗം മത്സരം നിദ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
മത്സരത്തിൽ വിജയിക്കാൻ 6 ഘട്ടങ്ങളിലായി 160 കിലോമീറ്റർ ദൂരമാണ് താണ്ടേണ്ടത്. പാറയിടുക്കുകളും ജലാശയങ്ങളും കാടും താണ്ടി കുതിരയ്ക്ക് ഒരു പോറൽ പോലുമേൽക്കാതെ മുന്നേറണം. മണിക്കൂറിൽ കുറഞ്ഞത് 18 കിലോമീറ്റർ വേഗം വേണം. കുതിരയുടെ ആരോഗ്യം മോശമായാൽ മത്സരത്തിൽനിന്ന് പുറത്താകും.
തന്റെ പെൺകുതിരയായ പെട്ര ഡെൽ റെയ്‌ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. ഇന്ത്യൻ ജഴ്സിയണിഞ്ഞ് നിദ കുതിരപ്പുറത്ത് കുതിക്കുന്നതു യമാമ എന്ന ആപ്പിലൂടെ തത്സമയം കാണാം. റീജൻസി ഗ്രൂപ്പിന്റെ എംഡി അൻവർ അമീൻ ചേലാട്ടിന്റെയും മിന്നത് അൻവറിന്റെയും മകളായ നിദ, ദുബായിലാണ് താമസം.