പ്രചോദിപ്പിക്കുക, അതിരുകള്‍ മറികടക്കുക: പാരാലിംപിക് വിജയികളെ അഭിനന്ദിച്ച് നിത അംബാനി
പാരാലിംപിക് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങളെ അനുമോദിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പഴ്‌സനുമായ നിത അംബാനി. ‘‘പാരീസ് പാരാലിംപിക് ഗെയിംസില്‍ ഇന്ത്യന്‍ അത്‍ലീറ്റുകള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നത് തുടരുകയാണ്.

പാരിസ്∙ പാരാലിംപിക് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങളെ അനുമോദിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പഴ്‌സനുമായ നിത അംബാനി. ‘‘പാരീസ് പാരാലിംപിക് ഗെയിംസില്‍ ഇന്ത്യന്‍ അത്‍ലീറ്റുകള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നത് തുടരുകയാണ്. അതിഗംഭീരമായ പ്രകടനം നടത്തി മെഡലുകള്‍ നേടിയതിന് നിത്യ ശിവന്‍, സുമിത് ആന്റില്‍, ശീതള്‍ ദേവി, രാകേഷ് കുമാര്‍, സുഹാസ് യതിരാജ്, തുളസിമതി മുരുകേശന്‍, മനീഷാ രാമദാസ്, നിതേഷ് കുമാര്‍, യോഗേഷ് കത്തൂനിയ, നിഷാദ് കുമാര്‍, പ്രീതി പാല്‍, റുബീന ഫ്രാന്‍സിസ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.’’
‘‘നിങ്ങളുടെ ശ്രദ്ധേയമായ, പ്രചോദിപ്പിക്കുന്ന യാത്രകളും വിജയങ്ങളും മനുഷ്യചൈതന്യത്തിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ്. നിങ്ങള്‍ ഓരോ ഭാരതീയരുടെയും ഹൃദയത്തെ അഭിമാനത്താല്‍ നിറയ്ക്കുകയും സഹിഷ്ണുതയുടെ ശക്തി ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുക, അതിരുകളും പരിമിതികളും മറികടക്കുക, ത്രിവര്‍ണ്ണ പതാകയെ കൂടുതല്‍ ഉയരങ്ങളിലേക്ക് പറത്തുക! ടീം ഇന്ത്യക്ക് ആശംസകള്‍.’’– അഭിനന്ദന സന്ദേശത്തില്‍ നിത അംബാനി പറഞ്ഞു.