ജൂഡോയിൽ കപിൽ പാർമറിന് വെങ്കലം; പാരിസ് പാരാലിംപിക്സിൽ മെഡൽനേട്ടത്തിൽ ‘കാൽ സെഞ്ചറി’ തൊട്ട് ഇന്ത്യ
പാരിസ് ∙ മെഡൽ നേട്ടങ്ങളിലെ സർവകാല റെക്കോർഡുകൾ പിന്നിട്ട് പാരാലിംപിക്സിൽ സ്വപ്നക്കുതിപ്പു തുടരുന്ന ഇന്ത്യയ്ക്ക്, മെഡലുകളുടെ എണ്ണത്തിൽ കാൽ സെഞ്ചറി. പുരുഷ വിഭാഗം 60 കിലോഗ്രാം ജൂഡോയിൽ കപിൽ പാർമർ വെങ്കലം നേടിയതോടെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം 25ൽ എത്തിത്. പാരാലിംപിക്സിൽ ജൂഡോയിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് കപിൽ നേടിയത്. ഇതോടെ അഞ്ച് സ്വർണവും 9 വെള്ളിയും 11 വെങ്കലവും സഹിതമാണ് ഇന്ത്യ 25 മെഡലുകൾ നേടിയത്.

ഇന്നു പുലർച്ചെ പുരുഷ വിഭാഗം ക്ലബ് ത്രോയിൽ (എഫ്51) ഇന്ത്യയുടെ ധരംബീർ നായിൻ സ്വർണവും പ്രണവ് സൂർമ വെള്ളിയും നേടിയിരുന്നു. ക്ലബ് ത്രോയിൽ ഇന്ത്യയുടെ പാരാലിംപിക് സ്വർണ മെഡൽ കൂടിയാണ് ധരംബീറിന്റേത്. പ്രണവ് സൂർമയുടെ വെള്ളിയും ഇന്ത്യയുടെ പാരാലിംപിക് ചരിത്രത്തിൽ ആദ്യത്തേതാണ്. ഇതോടെ ആകെ 24 മെഡലുമായി ഇന്ത്യ നിലവിൽ 13–ാം സ്ഥാനത്താണ്. അഞ്ച് സ്വർണവും ഒൻപതു വെള്ളിയും 10 വെങ്കലവും സഹിതമാണ് ഇന്ത്യ 24 മെഡലുകൾ സ്വന്തമാക്കിയത്. മത്സരത്തിന്റെ എട്ടാം ദിനമായിരുന്ന ഇന്നലെ മാത്രം എട്ടു മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
പാരാലിംപിക്സ് മെഡൽ നേട്ടങ്ങളിൽ പാരിസിൽ ചരിത്രം കുറിച്ച ഇന്ത്യൻ സംഘം 2021ൽ ടോക്കിയോയിൽ നേടിയ 19 മെഡലുകളുടെ റെക്കോർഡാണ് തിരുത്തിയത്. ആർച്ചറിയിൽ പുരുഷൻമാരുടെ വ്യക്തിഗത റികർവ് ഓപ്പൺ വിഭാഗത്തിൽ ഹരിയാന സ്വദേശി ഹർവീന്ദർ സിങ്ങും സ്വർണം നേടിയിരുന്നു. പാരാലിംപിക്സ് ആർച്ചറിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഹർവീന്ദർ സിങ്ങിനും സ്വന്തമായി. പോളണ്ടിന്റെ ലൂക്കാസ് സിഷെക്കിനെയാണ് ഫൈനലിൽ തോൽപിച്ചത്. ടോക്കിയോ പാരാലിംപിക്സിൽ വെങ്കലം നേടിയ ഹർവീന്ദറിന്റെ രണ്ടാം മെഡലാണിത്. പുരുഷ ഷോട്പുട്ടിൽ (എഫ് 46 വിഭാഗം) മഹാരാഷ്ട്ര സ്വദേശി സച്ചിൻ സർജേറാവു ഖിലാരി ഇന്നലെ ഏഷ്യൻ റെക്കോർഡോടെ വെള്ളി നേടി.
പാരാലിംപിക്സിലെ മെഡൽ നേട്ടങ്ങളിൽ ഇന്ത്യ പുതിയ ചരിത്രം കുറിച്ചത് ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ നടന്ന പുരുഷൻമാരുടെ എഫ് 46 വിഭാഗം ജാവലിൻത്രോയിലൂടെയാണ്. ഈ മത്സരത്തിനു മുൻപ് 18 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. എന്നാൽ ജാവലിൻത്രോയിൽ അജീത് സിങ് വെള്ളിയും സുന്ദർ സിങ് ഗുർജാർ വെങ്കലവും നേടിയതോടെ ഇന്ത്യയുടെ അക്കൗണ്ടിൽ 20 മെഡലുകളായി. ടോക്കിയോ പാരാലിംപിക്സിലെ 19 മെഡൽ നേട്ടം മറികടന്നു.
ഇന്നലെ പുലർച്ചെ നടന്ന പുരുഷൻമാരുടെ ഹൈജംപിലും (ടി63) ഇന്ത്യ ഇരട്ട മെഡലുകൾ നേടി. ബിഹാർ സ്വദേശി ശരത് കുമാർ വെള്ളിയും തമിഴ്നാട് സേലം സ്വദേശി മാരിയപ്പൻ തങ്കവേലു വെങ്കലവും സ്വന്തമാക്കി. 2021 ടോക്കിയോ പാരാലിംപിക്സിലും ഇന്ത്യ ഇരട്ട മെഡൽ നേടിയ മത്സരയിനമാണിത്. തുടർച്ചയായി 3 പാരാലിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും മാരിയപ്പൻ തങ്കവേലുവിനു സ്വന്തമായി. 2016 റിയോ പാരാലിംപിക്സിൽ സ്വർണവും ടോക്കിയോ പാരാലിംപിക്സിൽ വെള്ളിയും നേടിയ മാരിയപ്പന്റെ മൂന്നാം പാരാലിംപിക്സ് മെഡലാണിത്.