എനിക്കും രാഷ്ട്രീയ പാർട്ടികളുടെ ‘ഓഫർ’ കിട്ടി; മനസ്സിൽ ഗുസ്തി മാത്രം: സഹപ്രവർത്തകരുടെ കോൺഗ്രസ് പ്രവേശനത്തിൽ സാക്ഷി മാലിക്ക്
ന്യൂഡൽഹി∙ ഗുസ്തി താരങ്ങളുടെ സമരമുഖത്തുണ്ടായിരുന്ന ബജ്‌രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് ഇവർക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന ഗുസ്തി താരം സാക്ഷി മാലിക്ക്. തനിക്കും വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ‘ഓഫർ’ ലഭിച്ചിരുന്നതായും അതു വേണ്ടെന്നു

ന്യൂഡൽഹി∙ ഗുസ്തി താരങ്ങളുടെ സമരമുഖത്തുണ്ടായിരുന്ന ബജ്‌രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് ഇവർക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന ഗുസ്തി താരം സാക്ഷി മാലിക്ക്. തനിക്കും വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ‘ഓഫർ’ ലഭിച്ചിരുന്നതായും അതു വേണ്ടെന്നു വച്ചതാണെന്നുമാണ് സാക്ഷി മാലിക്കിന്റെ വിശദീകരണം. ഇന്ത്യയിലെ ഗുസ്തി മേഖല ശുദ്ധീകരിക്കാനുള്ള തന്റെ പോരാട്ടം തുടരുമെന്നും സാക്ഷി മാലിക്ക് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
‘‘രാഷ്ട്രീയ പാർട്ടിയിൽ ചേർന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. നമ്മൾ ചിലപ്പോഴെല്ലാം ചില ത്യാഗങ്ങൾക്കു തയാറാകണമെന്നാണ് എന്റെ വിശ്വാസം. സ്ത്രീകളുടെ അവകാസങ്ങൾ സംരക്ഷിക്കാനുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ ഇടയാകരുത്’ – സാക്ഷി മാലിക്ക് പറഞ്ഞു.
‘‘ഈ പോരാട്ടം തുടരാനാണ് എന്റെ വ്യക്തിപരമായ തീരുമാനം. ഞാൻ എക്കാലവും ഗുസ്തിയെക്കുറിച്ചു മാത്രമേ ചിന്തിച്ചിട്ടുള്ളൂ. അതിനു വേണ്ടിയാണ് ഞാൻ എന്നും നിലകൊണ്ടത്. തുടർന്നും അങ്ങനെ തന്നെയായിരിക്കും. എനിക്കും രാഷ്ട്രീയ പാർട്ടികളിൽനിന്ന ‘ഓഫർ’ ലഭിച്ചിരുന്നു. പക്ഷേ, എന്റെ പോരാട്ടം അതിന്റെ ലക്ഷ്യത്തിലെത്തുന്നതുവരെ തുടരാനാണ് ശ്രമം. ഗുസ്തി ഫെഡറേഷനിലെ ശുദ്ധികലശവും സ്ത്രീകൾക്കെതിരായ ചൂഷണം തടയലുമാണ് ആ ലക്ഷ്യങ്ങൾ. അതുവരെ പോരാട്ടം തുടരും.’ – സാക്ഷി മാലിക്ക് പറഞ്ഞു.
നേരത്തെ, റെയിൽവേയിലെ ജോലി രാജിവച്ചാണ് ബജ്‌രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവർ കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്തത്. കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെ കണ്ട ശേഷമാണ് ഇവർ പാർട്ടിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായും ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.