പാരിസ് പാരാലിംപിക്സിൽ ഇന്ത്യൻ മെഡൽക്കൊയ്ത്ത് തുടരുന്നു; ഷോട്ട്പുട്ടിൽ ഹൊകാട്ടോ സീമയ്ക്ക് വെങ്കലം
പാരിസ്∙ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിട്ടും നിർത്താതെ പാരിസ് പാരാലിംപിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ കുതിക്കുന്നു. ഇന്നു പുലർച്ചെ നടന്ന പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ (എഫ്57) ഇന്ത്യൻ താരം ഹൊകാട്ടോ സീമ വെങ്കലം നേടി. പാരിസിൽ ഇന്ത്യയുടെ 27–ാം മെഡലാണിത്. ഇതേയിനത്തിൽ മത്സരിച്ച മറ്റൊരു താരം സോമൻ

പാരിസ്∙ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിട്ടും നിർത്താതെ പാരിസ് പാരാലിംപിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ കുതിക്കുന്നു. ഇന്നു പുലർച്ചെ നടന്ന പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ (എഫ്57) ഇന്ത്യൻ താരം ഹൊകാട്ടോ സീമ വെങ്കലം നേടി. പാരിസിൽ ഇന്ത്യയുടെ 27–ാം മെഡലാണിത്. ഇതേയിനത്തിൽ മത്സരിച്ച മറ്റൊരു താരം സോമൻ റാണയ്ക്ക് മെഡൽ നേടാനായില്ല. റാണ ഫൈനലിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആറു സ്വർണവും ഒൻപതു വെള്ളിയും 12 വെങ്കലവും സഹിതമാണ് ഇന്ത്യയുടെ മെഡൽനേട്ടം 27 ആയത്.
ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു സ്വർണം കൂട ലഭിച്ചിരുന്നു. പുരുഷ വിഭാഗം ഹൈജംപിൽ (ടി64) പ്രവീൺ കുമാറാണ് ഇന്ത്യയ്ക്കായി ആറാം സ്വർണം നേടിയത്. ടോക്കിയോ പാരാലിംപിക്സിൽ ഇതേയിനത്തിൽ നേടിയ വെള്ളിയാണ് നാലു വർഷങ്ങൾക്കിപ്പുറം പാരിസിൽ പ്രവീൺ കുമാർ സ്വർണമാക്കി മെച്ചപ്പെടുത്തിയത്.
പുരുഷൻമാരുടെ ക്ലബ് ത്രോയിൽ (എഫ്51 വിഭാഗം) ഹരിയാനക്കാരൻ ധരംബീർ കഴിഞ്ഞ ദിവസം സ്വർണം നേടിയിരുന്നു. അരയ്ക്കു താഴെ പരിമിതിയുള്ളവരുടെ വിഭാഗത്തിൽ ഏഷ്യൻ റെക്കോർഡോടെയാണ് മുപ്പത്തഞ്ചുകാരൻ ധരംബീറിന്റെ സ്വർണനേട്ടം (34.92 മീറ്റർ). ഇതേയിനത്തിൽ ഫരീദാബാദ് സ്വദേശി പ്രണവ് സൂർമ വെള്ളിയും നേടി. ജൂഡോയിൽ പുരുഷ 60 കിലോഗ്രാം വിഭാഗത്തിൽ മധ്യപ്രദേശ് സ്വദേശി കപിൽ പർമാർ വെങ്കല ജേതാവായി.