സാഫ് ജൂനിയർ അത്ലറ്റിക്സ്: സാന്ദ്രയ്ക്ക് വെള്ളി, അഭിരാമിന് വെങ്കലം
സാഫ് ജൂനിയർ അത്‌ലറ്റിക്സിൽ ഇരട്ട മെഡലുകളുമായി മലയാളി താരങ്ങൾ തിളങ്ങി. പെൺകുട്ടികളുടെ 400 മീറ്ററിൽ ഇടുക്കി കട്ടപ്പന സ്വദേശിനി സാന്ദ്രമോൾ സാബു വെള്ളി നേടിയപ്പോൾ ആൺകുട്ടികളുടെ 400 മീറ്ററിൽ പാലക്കാട് മാത്തൂർ സ്വദേശി പി.അഭിരാം വെങ്കലം സ്വന്തമാക്കി. രണ്ടാം ദിനം നടന്ന 10 മത്സരങ്ങളിൽ ഒൻപതിലും സ്വർണം നേടി ആതിഥേയരായ ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാംസ്ഥാനത്ത് കുതിപ്പു തുടരുന്നു.

ചെന്നൈ∙ സാഫ് ജൂനിയർ അത്‌ലറ്റിക്സിൽ ഇരട്ട മെഡലുകളുമായി മലയാളി താരങ്ങൾ തിളങ്ങി. പെൺകുട്ടികളുടെ 400 മീറ്ററിൽ ഇടുക്കി കട്ടപ്പന സ്വദേശിനി സാന്ദ്രമോൾ സാബു വെള്ളി നേടിയപ്പോൾ ആൺകുട്ടികളുടെ 400 മീറ്ററിൽ പാലക്കാട് മാത്തൂർ സ്വദേശി പി.അഭിരാം വെങ്കലം സ്വന്തമാക്കി. രണ്ടാം ദിനം നടന്ന 10 മത്സരങ്ങളിൽ ഒൻപതിലും സ്വർണം നേടി ആതിഥേയരായ ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാംസ്ഥാനത്ത് കുതിപ്പു തുടരുന്നു. ഇന്ത്യയുടെ ആകെ സ്വർണ നേട്ടം 12 ആയി.
ഇന്നലെ മൂന്ന് മീറ്റ് റെക്കോർഡുകൾ പിറന്നു. പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ഉന്നതി അയ്യപ്പയും ഡിസ്കസ് ത്രോയിൽ അനീഷയും റെക്കോർഡിട്ടു. ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ റിതിക് മീറ്റ് റെക്കോർഡോടെ സ്വർണം നേടി. ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ മാത്രമാണ് ഇന്നലെ ഇന്ത്യയ്ക്ക് സ്വർണം നഷ്ടമായത്.