മസ്ക് പറഞ്ഞത് ശരിയായി! വൈറൽ ഷൂട്ടിങ് താരം സിനിമയിൽ, കൂടെ ഇന്ത്യൻ നടിയും- വിഡിയോ
പാരിസ് ഒളിംപിക്സിൽ വെള്ളി നേടിയ ദക്ഷിണകൊറിയയുടെ ഷൂട്ടിങ് താരം കിം യെ ജി അഭിനയ രംഗത്തേക്ക്. ‘ക്രഷ്’ എന്ന സീരീസിൽ ഒരു കൊലയാളിയുടെ റോളിലാണ് കിം യെ ജി പ്രത്യക്ഷപ്പെടുക. ‘ഏഷ്യ’ എന്ന സീരീസിന്റെ സ്പിൻ ഓഫാണ് ക്രഷ്. സോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യ ലാബാണ് ദക്ഷിണകൊറിയൻ താരം അഭിനയിക്കുന്ന വിവരം പുറത്തുവിട്ടത്. പാരിസ് ഒളിംപിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഇനത്തിലാണ് കിം വെള്ളി മെഡൽ നേടിയത്.

സോൾ∙ പാരിസ് ഒളിംപിക്സിൽ വെള്ളി നേടിയ ദക്ഷിണകൊറിയയുടെ ഷൂട്ടിങ് താരം കിം യെ ജി അഭിനയ രംഗത്തേക്ക്. ‘ക്രഷ്’ എന്ന സീരീസിൽ ഒരു കൊലയാളിയുടെ റോളിലാണ് കിം യെ ജി പ്രത്യക്ഷപ്പെടുക. ‘ഏഷ്യ’ എന്ന സീരീസിന്റെ സ്പിൻ ഓഫാണ് ക്രഷ്. സോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യ ലാബാണ് ദക്ഷിണകൊറിയൻ താരം അഭിനയിക്കുന്ന വിവരം പുറത്തുവിട്ടത്. പാരിസ് ഒളിംപിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഇനത്തിലാണ് കിം വെള്ളി മെഡൽ നേടിയത്.
മത്സരത്തിനിടയിലെ വേറിട്ട രീതികളാണ് ഒളിംപിക്സില്‍ കിം യെ ജിക്ക് ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. 32 വയസ്സുകാരിയായ ദക്ഷിണ കൊറിയൻ താരം കറുത്ത നിറത്തിലുള്ള ട്രാക്സ്യൂട്ട്, ബേസ്ബോൾ ക്യാപ് എന്നിവ ധരിച്ച് ഇന്ത്യൻ നടി അനുഷ്ക സെന്നിനോടൊപ്പം അഭിനയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യൻ നടിയെ പിസ്റ്റൽ പിടിക്കാന്‍ കിം സഹായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ നടി ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‘‘ഒളിംപിക്സ് സിൽവർ മെഡലിസ്റ്റ് കിമ്മിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷം. ഏറ്റവും ജനപ്രീതിയുള്ള കൊറിയൻ ഷൂട്ടിങ് താരമാണ് അവർ.’’– അനുഷ്ക സെൻ പ്രതികരിച്ചു.
പാരിസ് ഒളിംപിക്സിൽ കിമ്മിന്റെ പ്രകടനം വൈറലായതിനു പിന്നാലെ താരത്തെ ആക്ഷൻ സിനിമയിലേക്കു പരിഗണിക്കണമെന്ന് എക്സ് പ്ലാറ്റ്ഫോം ഉടമ ഇലോൺ മസ്ക് പ്രതികരിച്ചിരുന്നു. ദക്ഷിണകൊറിയൻ താരത്തിന് അഭിനയിക്കേണ്ട ആവശ്യം ഉണ്ടാകില്ലെന്നായിരുന്നു മസ്കിന്റെ പ്രതികരണം.