ഇന്ത്യൻ ഹോക്കി താരം റാണി രാംപാൽ വിരമിച്ചു
ന്യൂഡൽഹി ∙ ഇന്ത്യൻ വനിതാ ഹോക്കി ടീം മുൻ ക്യാപ്റ്റൻ റാണി രാംപാൽ വിരമിച്ചു. ഇരുപത്തൊൻപതുകാരിയായ റാണി ദേശീയ സബ് ജൂനിയർ വനിതാ ടീമിന്റെ പരിശീലകയായി ഈയിടെ നിയമിക്കപ്പെട്ടിരുന്നു. ഹോക്കി ഇന്ത്യ ലീഗിൽ സൂർമ ഹോക്കി ക്ലബ്ബിന്റെ മെന്ററുമാണ്. രാജ്യത്തിനു വേണ്ടി 254 മത്സരങ്ങളിൽ നിന്നായി 204 ഗോളുകൾ നേടിയ റാണി 2021 ടോക്കിയോ ഒളിംപിക്സിൽ ടീം നാലാം സ്ഥാനം നേടിയപ്പോൾ ക്യാപ്റ്റനായിരുന്നു. 2020ൽ പത്മശ്രീ ബഹുമതിയും ഖേൽരത്ന പുരസ്കാരവും ലഭിച്ചു.