2800 ഇലോ റേറ്റിങ്: ആനന്ദിനു ശേഷം നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി അർജുൻ എരിഗെയ്സി
ന്യൂഡൽഹി ∙ വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ഇലോ റേറ്റിങ്ങിൽ 2800 എന്ന കടമ്പ മറികടക്കുന്ന ഇന്ത്യക്കാരനായി അർജുൻ എരിഗെയ്സി. സെർബിയയിൽ നടക്കുന്ന യൂറോപ്യൻ ചെസ് ക്ലബ് കപ്പിന്റെ അഞ്ചാം റൗണ്ടിൽ റഷ്യൻ താരം ദിമിത്രി ആൻഡ്രെയ്കിനെ തോൽപിച്ചതോടെയാണ് അർജുൻ ലൈവ് ചെസ് റേറ്റിങ്ങിൽ (2802.1) ഈ നേട്ടം കൈവരിച്ചത്.

ചെസ് ചരിത്രത്തിൽ 2800 ഇലോ റേറ്റിങ് മറികടക്കുന്ന പതിനാറാമത്തെ താരമാണ് അർജുൻ. ഇന്ത്യയിൽനിന്ന് വിശ്വനാഥൻ ആനന്ദ് മാത്രമേ മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളു. ലൈവ് റേറ്റിങ്ങിൽ ലോക റാങ്കിങ്ങിൽ മൂന്നാമതാണ് അർജുൻ ഇപ്പോൾ.