സബ്ജൂനിയർ ആൻഡ് കിഡീസ് തയ്ക്വാൻഡോ ചാംപ്യൻഷിപ്: എറണാകുളത്തിനായി സ്വർണം നേടി 6 വയസ്സുകാരൻ ലിവാൻ
കാഞ്ഞങ്ങാട്∙ സംസ്ഥാന തയ്ക്വാൻഡോ അസോസിയേഷനും ജില്ലാ അമച്വർ തയ്ക്വാൻഡോ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സബ്ജൂനിയർ ആൻഡ് കിഡീസ് തയ്ക്വാൻഡോ ചാംപ്യൻഷിപ്പിൽ സ്വർണം നേടി ആറു വയസ്സുകാരൻ ലിവാൻ ദിനേഷ് ജോർജ്. 30 കിലോയ്ക്കു മുകളിൽ ഭാരമുള്ളവരുടെ വിഭാഗത്തിൽ എറണാകുളം ജില്ലയ്ക്കായാണ് ലിവാന്റെ മെഡൽനേട്ടം. ഭവൻസ്

കാഞ്ഞങ്ങാട്∙ സംസ്ഥാന തയ്ക്വാൻഡോ അസോസിയേഷനും ജില്ലാ അമച്വർ തയ്ക്വാൻഡോ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സബ്ജൂനിയർ ആൻഡ് കിഡീസ് തയ്ക്വാൻഡോ ചാംപ്യൻഷിപ്പിൽ സ്വർണം നേടി ആറു വയസ്സുകാരൻ ലിവാൻ ദിനേഷ് ജോർജ്. 30 കിലോയ്ക്കു മുകളിൽ ഭാരമുള്ളവരുടെ വിഭാഗത്തിൽ എറണാകുളം ജില്ലയ്ക്കായാണ് ലിവാന്റെ മെഡൽനേട്ടം. ഭവൻസ് വിദ്യാ മന്ദിറിലെ വിദ്യാർഥിയാണ് ലിവാൻ. എളമക്കരയിലെ ജി.ബി സ്പോർട്സ് ക്ലബിലായിരുന്നു ലിവാന്റെ പരിശീലനം.
ചാംപ്യൻഷിപ്പിൽ കാസർകോട് ജില്ല ഓവറോൾ കിരീടം നേടി. 413 പോയിന്റുമായാണ് നേട്ടം. 186 പോയിന്റോടെ കണ്ണൂർ ജില്ലാ റണ്ണറപ്പായി. അഞ്ചു വയസ്സ് മുതൽ 8 വയസ്സ് വരെയുള്ള കിഡീസ് വിഭാഗത്തിൽ കോഴിക്കോട് (65) ഒന്നാം സ്ഥാനവും പാലക്കാട് (49) രണ്ടാം സ്ഥാനവും നേടി.സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ കാസർകോട് ഒന്നാം സ്ഥാനവും മലപ്പുറം, കണ്ണൂർ എന്നിവ രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. സബ്ജൂനിയർ ഗേൾസ് വിഭാഗത്തിലും കാസർകോടാണ് ആദ്യ സ്ഥാനത്ത്. കണ്ണൂർ, കോഴിക്കോട് ജില്ലകളാണ് തൊട്ടുപിന്നിൽ.
കിഡീസ് ബോയ്സ് വിഭാഗത്തിൽ കോഴിക്കോട് ഒന്നാം സ്ഥാനവും കണ്ണൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിഡീസ് ഗേൾസ് വിഭാഗത്തിൽ പാലക്കാട് ഒന്നാം സ്ഥാനവും കാസർകോട് രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാമതുമെത്തി.