ദീപശിഖാ പ്രയാണം തുടങ്ങി; സ്കൂൾ കായികമേളയ്ക്ക് ഇനി 2 ദിവസം
തിരുവനന്തപുരം/ കാസർകോട്∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് കാസർകോട്ടും വാഹന ജാഥയ്ക്ക് തിരുവനന്തപുരത്തും തുടക്കം. കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു.

ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സിലെ മെഡൽ ജേതാക്കളായ വി.എസ്.അനുപ്രിയ, കെ.സി.സർവാൻ എന്നിവർ ചേർന്ന് ദീപം തെളിച്ചു. കായികമേളയിൽ ഓവറോൾ ചാംപ്യൻമാർക്ക് സമ്മാനിക്കുന്ന മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫി വഹിച്ചുകൊണ്ടുള്ള വാഹന ജാഥ തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ എച്ച്എസ്എസിൽ മന്ത്രി വി.ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങിയെത്തുന്ന ദീപശിഖാ പ്രയാണവും വാഹന ജാഥയും നാലിന് എറണാകുളം തൃപ്പൂണിത്തുറയിൽ സംഗമിക്കും. അവിടെനിന്ന് കായികമേളയുടെ പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തും. ഒളിംപിക്സ് മാതൃകയിൽ ആദ്യമായി സംഘടിപ്പിക്കുന്ന സ്കൂൾ കായികമേള ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.