സ്കൂൾ കായിക മേളയ്ക്കു കൊച്ചിയിൽ തുടക്കമായി, കൗമാര ശക്തിയിൽ വലിയ പ്രതീക്ഷയെന്ന് മമ്മൂട്ടി
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് ഒളിംപിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ കായിക മേളയുടെ മത്സരങ്ങൾ. 20,000 താരങ്ങൾ കായിക മേളയിൽ മത്സരിക്കാനെത്തും. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാർച്ച് പാസ്റ്റിൽ 3500 കുട്ടികളാണ് അണിനിരന്നത്. എറണാകുളം ജില്ലയിലെ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികളും ദൃശ്യവിരുന്നായി.

കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് ഒളിംപിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ കായിക മേളയുടെ മത്സരങ്ങൾ. 20,000 താരങ്ങൾ കായിക മേളയിൽ മത്സരിക്കാനെത്തും. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാർച്ച് പാസ്റ്റിൽ 3500 കുട്ടികളാണ് അണിനിരന്നത്. എറണാകുളം ജില്ലയിലെ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികളും ദൃശ്യവിരുന്നായി. ദീപശിഖയേന്തിയെത്തിയ മുൻ ഹോക്കി താരം പി.ആർ. ശ്രീജേഷും മന്ത്രി ശിവൻകുട്ടിയും ഫോർട്ട് കൊച്ചി വെളി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ശ്രീലക്ഷ്മിയും ചേർന്നാണ് കായിക മേളയുടെ ദീപത്തിന് തീപകർന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷം ദർബാർ ഹാൾ ഗ്രൗണ്ടിൽനിന്നാണു ഘോഷയാത്ര തുടങ്ങിയത്. സാംസ്കാരിക സമ്മേളനം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. വിജയം എപ്പോഴും അരികിൽ തന്നെയുണ്ടാകുമെന്നും അതിനായി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കണമെന്നും മമ്മൂട്ടി പ്രതികരിച്ചു. കേരളത്തിന്റെ കൗമാര ശക്തി അദ്ഭുതപ്പെടുത്തുന്നതാണെന്നും മമ്മൂട്ടി പറഞ്ഞു. ‘‘ഞാൻ വികാരാധീനനായിപോകുന്ന ഒരു കാഴ്ചയാണ് എനിക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. കഥ പറയുമ്പോൾ സിനിമയിലെ അശോക് രാജിനെപ്പോലെ ഞാനെന്റെ കുട്ടിക്കാലം ഓർത്തുപോകുകയാണ്. കുട്ടിക്കാലത്ത് എനിക്ക് സ്പോർട്സിനോട് താൽപര്യമുണ്ടായിരുന്നില്ല. മടിയനായിരുന്നു. പക്ഷേ എനിക്കും അതൊക്കെ ചെയ്യാമായിരുന്നു എന്ന് ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.’’
‘‘ഈ കൗമാര ശക്തിയിൽ ഒരുപാട് പ്രതീക്ഷയുണ്ട്. രാജ്യത്തിന്റെ അഭിമാനങ്ങളായി തീരേണ്ട ആളുകളാണു നിങ്ങൾ. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുക. തീർച്ചയായും വിജയം നമ്മുടെ അരികിൽ തന്നെയുണ്ടാകും. നിങ്ങളുടെ കൂടെ ഒരാൾ മത്സരിക്കാനുള്ളതുകൊണ്ടാണ് നിങ്ങൾ ജയിക്കുന്നതെന്ന് എപ്പോഴും ഓര്‍ക്കുക. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുവായി കാണരുത്. വിദ്യാഭ്യാസം കൊണ്ട് ഒരു സംസ്കാരം കൂടിയാണ് ഇവിടെയുണ്ടാകുന്നത്. ഒന്നല്ല നൂറ് ഒളിംപിക് മെഡലുകളുമായി നിങ്ങൾക്ക് നിങ്ങൾക്കു വിജയിക്കാന്‍ സാധിക്കട്ടെ.’’– മമ്മൂട്ടി പ്രതികരിച്ചു.