‘ഇൻഫർമേഷൻ’ നൽകാൻ ഉച്ചവരെ ആളില്ല, റജിസ്ട്രേഷൻ സെന്റർ തേടി അലഞ്ഞ് വിദ്യാർഥികൾ! നാളെ ട്രാക്ക് ഉണരും
സംസ്ഥാന സ്കൂള്‍ കായിക മേളയുടെ പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിവരങ്ങൾ നൽകാൻ ‘ഇൻഫർമേഷൻ സെന്ററുകൾ’ ഇല്ലാത്തതു മൂലം വലഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അത്‍ലീറ്റുകൾ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് അത്‍ലറ്റിക്സ് മത്സരങ്ങൾക്കുള്ള റജിസ്ട്രേഷൻ തുടങ്ങിയത്. പക്ഷേ വിവിധ ജില്ലകളിൽനിന്നെത്തിയ അത്‍ലീറ്റുകൾ രാവിലെ മുതൽ തന്നെ പ്രധാന വേദിയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു.

കൊച്ചി∙ സംസ്ഥാന സ്കൂള്‍ കായിക മേളയുടെ പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിവരങ്ങൾ നൽകാൻ ‘ഇൻഫർമേഷൻ സെന്ററുകൾ’ ഇല്ലാത്തതു മൂലം വലഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അത്‍ലീറ്റുകൾ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് അത്‍ലറ്റിക്സ് മത്സരങ്ങൾക്കുള്ള റജിസ്ട്രേഷൻ തുടങ്ങിയത്. പക്ഷേ വിവിധ ജില്ലകളിൽനിന്നെത്തിയ അത്‍ലീറ്റുകൾ രാവിലെ മുതൽ തന്നെ പ്രധാന വേദിയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു. മഹാരാജാസ് ഗ്രൗണ്ടിൽ ബുധനാഴ്ച മത്സരങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ പ്രധാന ഉദ്യോഗസ്ഥരെല്ലാം മറ്റു വേദികളിലേക്കു പോയിരുന്നു. ഇതോടെ ഇവിടത്തെ ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനം നിലച്ചു.
ഉച്ചയോടെ റജിസ്ട്രേഷനുള്ള സെന്റർ എവിടെയാണെന്ന ‘ഇന്‍ഫർമേഷൻ’ കിട്ടാതെ വിദ്യാർഥികളും അധ്യാപകരും കുഴങ്ങി. മീഡിയ സെന്ററിലും പൊലീസുകാരുടെ സമീപത്തുമെത്തിയാണ് വിദ്യാർഥികളിൽ പലരും മീഡിയ സെന്റർ കണ്ടുപിടിച്ചത്. സ്റ്റേഡിയത്തിന്റെ പ്രവേശന കവാടങ്ങളിൽനിന്നു മാറി മറ്റൊരു ഭാഗത്തായിട്ടായിരുന്നു റജിസ്ട്രേഷൻ സെന്ററുകൾ ഒരുക്കിയിരുന്നത്. എന്നാൽ വിദ്യാർഥികളെ ഇത് അറിയിക്കാൻ ഉച്ചവരെ ഉദ്യോഗസ്ഥരോ, മൈക്ക് അനൗൺസ്മെന്റോ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ചയാണ് സ്റ്റേഡിയത്തിൽ അത്‍ലറ്റിക്സ് മത്സരങ്ങൾക്കു തുടക്കമാകുക.
ഒരുക്കങ്ങൾ എല്ലാം പൂര്‍ത്തിയായതായി എറണാകുളം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ‘മനോരമ ഓൺലൈനിനോടു’ പ്രതികരിച്ചു. ‘‘നാളെ രാവിലെ ആറു മണിക്കു തന്നെ മത്സരങ്ങള്‍ ആരംഭിക്കും. ഫോട്ടോ ഫിനിഷ് വന്നാലുള്ള സൗകര്യങ്ങളൊക്കെ തയാറാണ്.’’– ഹണി വ്യക്തമാക്കി. 80 ശതമാനം അത്‍ലീറ്റുകളും ബുധനാഴ്ച തന്നെ റജിസ്ട്രേഷൻ പൂർത്തിയാക്കി. ബാക്കിയുള്ളവര്‍ക്കായി വ്യാഴാഴ്ച രാവിലെ ആറിനു റജിസ്‌ട്രേഷന്‍ കൗണ്ടര്‍ വീണ്ടും പ്രവര്‍ത്തിക്കും. 2700 ഓളം വിദ്യാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
രാവിലെ 6.10 ന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്ത മത്സരത്തോടെയാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ തുടങ്ങുന്നത്. തുടര്‍ന്ന് 6.55 ന് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്ത മത്സരം, 7.20 ന് ജൂനിയര്‍ ആണ്‍കുട്ടികളുടെ 300 മീറ്റര്‍ നടത്ത മത്സരം എന്നിവ നടക്കും. തുടര്‍ന്ന് മൈതാനത്തെ വിവിധ ഭാഗങ്ങളിലായി സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപ്, 400 മീറ്റര്‍ ഓട്ടം, ഷോട്ട് പുട്ട്,4x100 മീറ്റര്‍ റിലേ, സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഷോട്ട്പുട്ട്, 4x100 മീറ്റര്‍ റിലേ, ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട്, ഹാമര്‍ത്രോ, ലോങ് ജംപ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, 3000 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഓട്ടം, ഹൈജംപ്, ലോങ് ജംപ്, 4x100 മീറ്റര്‍ റിലേ മത്സരങ്ങള്‍ നടക്കും.
സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപ്, 3000 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഓട്ടം, പോള്‍വാള്‍ട്ട്, ഹാമര്‍ത്രോ, ഹൈജംപ്, 4x100 മീറ്റര്‍ റിലേ, സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ, 3000 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഓട്ടം, ഹൈജംപ്, ജാവലിന്‍ ത്രോ, 4x100 മീറ്റര്‍ റിലേ എന്നിവയും വ്യാഴാഴ്ച നടക്കും. നാലു ദിവസങ്ങളിലായാണ് അത്‍ലറ്റിക്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. 2700 കുട്ടികള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കും.