പഴയിടത്തിന്റെ മോഹന രുചിക്കൊപ്പം സ്വൽപം ‘മ്യൂസിക്’ കൂടിയാകാം, പക്ഷേ ഒരു വാക്കും മിണ്ടില്ല; ഭക്ഷണശാലയിൽ ചൂളമടി സംഗീതം!
കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കിടയില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കുമായി ഭക്ഷണത്തിനൊപ്പം സ്വൽപം മ്യൂസിക് കൂടിയായാലോ? അതും ലൈവ് പ്രകടനം. സംസ്ഥാന സ്കൂൾ കായിക മേളയുടെ പ്രധാന വേദിയായ മാഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ഭക്ഷണപ്പുരയിൽ ബുധനാഴ്ച ഉച്ച മുതൽ സംഗീത മയമായിരുന്നു. കായിക

കൊച്ചി∙ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കിടയില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കുമായി ഭക്ഷണത്തിനൊപ്പം സ്വൽപം മ്യൂസിക് കൂടിയായാലോ? അതും ലൈവ് പ്രകടനം. സംസ്ഥാന സ്കൂൾ കായിക മേളയുടെ പ്രധാന വേദിയായ മാഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ഭക്ഷണപ്പുരയിൽ ബുധനാഴ്ച ഉച്ച മുതൽ സംഗീത മയമായിരുന്നു. കായിക മത്സരങ്ങളുടെ പോരാട്ടച്ചൂടിനിടെ വിശപ്പകറ്റാൻ എത്തിയവർക്ക് കൗതുകം സമ്മാനിച്ചാണ് ഭക്ഷണപ്പുരയുടെ ഒരു ഭാഗത്ത് സംഗീത പരിപാടി കത്തിക്കയറിയത്. പക്ഷേ ഒരു വാക്കുപോലും ഗായകർ മിണ്ടിയില്ല. പകരം ചൂളമടിയിലൂടെയായിരുന്നു ‘ഗാനമേള’.
ഗണേശ സ്തുതിയിൽ തുടങ്ങിയ ഗാനമേളയിൽ ഹിന്ദി പ്രണയ ഗാനങ്ങളും ആവേശമേറ്റുന്ന ‘ഇല്ലുമിനാറ്റി’ ഗാനവും ഉൾപ്പെടെ ചൂളമടിയുടെ രൂപത്തിൽ അരങ്ങേറി. ചാനല്‍ റിയാലിറ്റി ഷോകളിലൂടെ ജനകീയരായ ‘വേൾഡ് ഓഫ് വിസിലേഴ്സ്’ സംഘമായിരുന്നു ഭക്ഷണപ്പുരയിലെ സംഗീത പരിപാടിക്കു പിന്നിൽ. ഗിന്നസ് റെക്കോർഡ്, ലിംക, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ നേടിയ സംഘമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിസിൽ ഗാനമേളയായ ‘വവ് ഷോ’ നടത്തുന്നത്. വിസിലടിക്കാൻ അറിയാവുന്ന ആർക്കും സംഘത്തിന്റെ ഭാഗമാകാമെന്നും ‘വേൾഡ് ഓഫ് വിസിലേഴ്സ്’ പ്രതിനിധികൾ മനോരമ ഓൺലൈനിനോടു പറഞ്ഞു.
ജ്യോതി കമ്മത്ത്, എം.കെ. ബിജോയ്. ഉണ്ണികൃഷ്ണൻ പറവൂർ, അശ്വതി സാബു, ജിഷ ജൂബി, റെജി കൂത്താട്ടുകുളം, ശ്രുതി സാന്ദ്ര, ലത്തീഫ് കുന്നംകുളം, വിനോദ് രാജൻ എന്നിവരാണ് കായിക മേളയുടെ ഭക്ഷണപ്പുരയെ സംഗീത സാന്ദ്രമാക്കിയത്. ഏറ്റവും കൂടുതൽ ആളുകളെ അണിനിരത്തുന്ന വിസിലടി പ്രകടനം എന്ന ഗിന്നസ് റെക്കോർഡിനായി ശ്രമിക്കുകയാണ് സംഘം ഇപ്പോൾ. അതിനായി കേരളത്തിൽനിന്ന് 1200 ആളുകളെ വേണം, വിസിലടിക്കാൻ അറിയാവുന്ന 600 പേരെയാണ് സംഘത്തിന് ഇതുവരെ കണ്ടെത്താൻ സാധിച്ചത്.
ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം ചിക്കൻ കറിയായിരുന്നു വിളമ്പിയതെങ്കിൽ, ബുധനാഴ്ച രുചികരമായ ബീഫ് കറിയായിരുന്നു പ്രധാന വിഭവം. കൂട്ടുകറി, കാളൻ, കാബേജ് തോരൻ എന്നിവയുമുണ്ടായിരുന്നു. ദോശയായിരുന്നു പ്രഭാതഭക്ഷണം. രാത്രി ചപ്പാത്തിയും കറിയും. ഓരോ വേദിയിലും വെവ്വേറെ വിഭവങ്ങളാണ് ഇപ്പോൾ തയാറാക്കുന്നതെന്ന് പഴയിടം മോഹനൻ നമ്പൂതിരി മനോരമ ഓൺലൈനിനോടു പറഞ്ഞു. പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ബുധനാഴ്ച മത്സരങ്ങളൊന്നും നടക്കുന്നില്ല.
എന്നാൽ പ്രധാനവേദിയിൽ തിരക്കിനൊട്ടും കുറവുണ്ടായിരുന്നില്ല. അത്‍ലറ്റിക്സ് മത്സരങ്ങൾക്കുള്ള റജിസ്ട്രേഷൻ നടപടികൾ ഉച്ചയ്ക്കാണു തുടങ്ങിയതെങ്കിലും രാവിലെ മുതൽ തന്നെ സ്റ്റേഡിയത്തിൽ വിദ്യാർഥികളെത്തിത്തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ പ്രധാന ഭക്ഷണശാലയിൽ പ്രാതൽ, ഉച്ചഭക്ഷണം എന്നിവ കഴിക്കുന്നവരുടെ നീണ്ടനിരയുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്കു ശേഷമാണു ഗ്രൗണ്ടിൽ റജിസ്ട്രേഷൻ ആരംഭിച്ചത്.