ഗെറ്റ് സെറ്റ് ഗോ; അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്നു തുടക്കം
കൊച്ചി ∙അതിവേഗത്തിന്റെ തീപ്പോരാട്ടങ്ങൾ..കരുത്തിന്റെ വിസ്ഫോടനങ്ങൾ..സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആവേശം പെരുമ്പറ കൊടുന്ന അത്‌ലറ്റിക്സ് മത്സരങ്ങൾക്കായി ഇന്നു ട്രാക്കും ഫീൽഡുമുണരും. ഇനിയുള്ള 5 നാളുകൾ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് കൗമാരകേരളത്തിന്റെ വിസ്മയക്കുതിപ്പിനു വേദിയാകും. 14 ജില്ലകളിൽ നിന്നുള്ള 2,615 താരങ്ങൾക്കൊപ്പം ഗൾഫിൽ നിന്നുള്ള 8 പേരും അത്‌ലറ്റിക്സിൽ മാറ്റുരയ്ക്കും. ആകെ 98 ഇനങ്ങളിൽ മത്സരം. മികച്ച ജില്ലയ്ക്കും സ്കൂളിനും പുരസ്കാരമുണ്ട്. മത്സരങ്ങൾ 11നു സമാപിക്കും.

കപ്പിനായി കടുത്ത പോരാട്ടം
പാലക്കാട്, മലപ്പുറം, എറണാകുളം..അത്‌ലറ്റിക്സിലെ ചാംപ്യൻ പട്ടത്തിനുള്ള മത്സരത്തിൽ മുൻപിലുള്ളത് ഈ 3 ജില്ലകളാണ്. കഴിഞ്ഞവർഷം തൃശൂർ കുന്നംകുളത്തുനടന്ന മീറ്റിൽ പാലക്കാട് ചാംപ്യൻമാരായപ്പോൾ മലപ്പുറം റണ്ണറപ്പായി. സ്കൂളുകളിൽ 57 പോയിന്റോടെ മലപ്പുറം ഐഡിയൽ കടകശ്ശേരി ഇഎച്ച്എസ്എസ് ആയിരുന്നു ജേതാക്കൾ. 9 പോയിന്റ് വ്യത്യാസത്തിൽ എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് രണ്ടാമതെത്തി. തിരുനാവായ നവാമുകുന്ദ എച്ച്എസ്എസ്, പാലക്കാട് കല്ലടി എച്ച്എസ്എസ്, പറളി എച്ച്എസ്എസ്, എറണാകുളം കീരംപാറ സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ് എന്നീ സ്കൂളുകൾ കടുത്ത വെല്ലുവിളുയുയർത്തും.
ഫീൽഡിൽ യോഗ്യതാ മത്സരം
മുൻപ് 3, 4 ദിവസങ്ങൾക്കുള്ളിൽ ഓടിച്ചു തീർത്തിരുന്ന സ്കൂൾ അത്‌ലറ്റിക്സ് മത്സരങ്ങൾക്കായി ഇത്തവണ 5 ദിവസമാണ് സംഘാടകർ നീക്കിവച്ചിരിക്കുന്നത്. അതിനാൽ പോൾവോൾട്ട് ഒഴികെയുള്ള ഫീൽഡ് ഇനങ്ങളിൽ ഇത്തവണ പ്രത്യേക ക്വാളിഫയിങ് മത്സരമുണ്ടാകും. ഇതിൽനിന്ന് 12 പേർ അടുത്ത ദിവസത്തെ ഫൈനലിന് യോഗ്യത നേടും. സ്കൂൾ അത്‌ലറ്റിക്സിൽ ഫീൽഡ് ഇനങ്ങളിൽ ക്വാളിഫയിങ് മത്സരം വരുന്നത് ആദ്യമാണ്.
ഇന്ന് 15 ഫൈനൽ
അത്‌ലറ്റിക്സ് മത്സരങ്ങളുടെ ആദ്യദിനമായ ഇന്ന് 15 ഫൈനലുകൾ. എല്ലാ വിഭാഗങ്ങളിലെയും 400 മീറ്റർ, 3000 മീറ്റർ മത്സരങ്ങളും ആൺകുട്ടികളുടെ പോൾവോൾട്ടും ഇന്നു നടക്കും. രാവിലെ 6.10ന് സീനിയർ ആൺകുട്ടികളുടെ 5,000 മീറ്റർ റേസ്‌വാക്കോടെയാണ് മത്സരങ്ങൾക്ക് തുടക്കം.