കൊച്ചി ∙ ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കരുത്! മഹാരാജാസ് കോളജിലെ ട്രാക്കിലും ഫീൽഡിലും ഗോൾഡൻ പേരാണ് ‘നിവേദ്യ’. സംസ്ഥാന കായികമേളയിലെ അത്‌ലറ്റിക്സ് മത്സരങ്ങളിൽ നിന്ന് ഇന്നലെ ‘നിവേദ്യ’മാർ ഓടിയും എറി‍ഞ്ഞുമെടുത്തത് മൂന്നു സ്വർണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിവേദ്യ 1

ജൂനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടം. സ്വർണം നേടിയത് പാലക്കാട് കൊടുവായൂർ ജിഎച്ച്എസിലെ നിവേദ്യ കലാധരൻ (2:18.60 മിനിറ്റ്). നേരത്തേ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയിരുന്നു. 2022ലെ കായിക മേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ 200, 400, 600 മീ. ഓട്ടങ്ങളിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ മീറ്റിൽ ജൂനിയർ വിഭാഗം 800, 1500 ഇനങ്ങളിൽ സ്വർണം.

ADVERTISEMENT

നിവേദ്യ 2

സീനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടം. സ്വർണം നേടിയത് കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി ജെ.എസ്.നിവേദ്യ (2:18.62 മിനിറ്റ്). സംസ്ഥാന സ്കൂൾ കായികമേളയിലെ നിവേദ്യയുടെ ആദ്യ സ്വർണം. നേരത്തേ 400 മീറ്റർ ഓട്ടത്തിൽ വെള്ളി.

നിവേദ്യ 3

ജൂനിയർ പെൺകുട്ടികളുടെ ഹാമർത്രോ വേദിയിലെത്തിയപ്പോൾ അവിടെയും സ്വർണം നേടിയത് നിവേദ്യ. കണ്ണൂർ മണിക്കടവ് സെന്റ് തോമസ് എച്ച്എസ്എസിലെ എം.എസ്.നിവേദ്യ (37.73 മീ). സ്കൂൾ മീറ്റിലെ ആദ്യ സ്വർണം. ഇനി ഷോട്പുട്ടിലും ഡിസ്കസ് ത്രോയിലും മത്സരമുണ്ട്. മെഡൽ പട്ടികയിൽ ഇനിയും നിവേദ്യമാർ വരുമെന്നുറപ്പ്.

English Summary:

Three girls with name Nivedya achieving gold medals