കൊച്ചി ∙ ശരാശരി പ്രകടനങ്ങളുമായി താരങ്ങൾ നിറംമങ്ങിയ ദിനത്തിനു തിരിതാഴും മുൻപേ സൂര്യശോഭ ജ്വലിക്കുന്നൊരു റെക്കോർഡ്. സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 6 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തിരുത്തിയ, തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസിലെ വിജയ് കൃഷ്ണ (13.97 സെക്കൻഡ്) സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിന്റെ മൂന്നാംദിനം ട്രാക്കിലെ തീപ്പൊരിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലത്തെ ഏക റെക്കോർഡും തൃശൂർ ഒല്ലൂർ സ്വദേശിയായ വിജയ് കൃഷ്ണയുടെ പേരിലാണ്. മീറ്റിലെ 48 മത്സരങ്ങൾ പൂർത്തിയായപ്പോൾ ജില്ലകളിൽ മലപ്പുറം (124 പോയിന്റ്) മികച്ച ലീഡോടെ മുന്നിലാണ്. സ്കൂളുകളിൽ കോതമംഗലം മാർ ബേസിലിനെ പിന്തള്ളി മലപ്പുറം കടകശ്ശേരി ഐ‍ഡിയൽ ഇഎച്ച്എസ്എസ് മുന്നിലെത്തി.

ADVERTISEMENT

മൈക്രോ സെക്കൻഡുകൾ വരെ ഫലം നിശ്ചയിച്ച സ്പ്രിന്റ് ഹർഡിൽസ് മത്സരങ്ങളായിരുന്നു ഇന്നലെ ട്രാക്കിൽ ആവേശം നിറച്ചത്. സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർ‍ഡിൽസിൽ തുടക്കം മുതൽ ലീഡെടുത്തു മുന്നേറിയത് പാലക്കാട് വടവന്നൂർ വിഎംഎച്ച്എസിലെ എസ്. ഷാഹുലാണ്. എന്നാൽ, അവസാന 30 മീറ്ററിലെ മിന്നൽ‌ക്കുതിപ്പിൽ വിജയ് കൃഷ്ണ ഷാഹുലിനെ മറികടന്നു.

ഫൊട്ടോഫിനിഷ് ഫലംവന്നപ്പോൾ എസ്.ഷാഹുലും (14.00) പഴയ റെക്കോർഡ് മറികടന്ന പ്രകടനമാണു നടത്തിയതെന്നു വ്യക്തമായി.  പാലക്കാടിന്റെ ആർ.കെ.സൂര്യജിത്ത് 2018ൽ സ്ഥാപിച്ച 14.08 സെക്കൻഡിന്റെ റെക്കോർഡാണ് ഇരുവരും മറികടന്നത്.ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ സ്വർണവും വെള്ളിയും മാറിമറിഞ്ഞത് മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ്.

ADVERTISEMENT

14.542 സെക്കൻഡിൽ ഫിനിഷ് ചെയ്ത പാലക്കാട് വടവന്നൂർ വിഎംഎച്ച്എസിലെ എസ്.അഭയ് ശിവേദ്, മലപ്പുറം തിരുനാവായ നവാമുകുന്ദ എച്ച്എസ്എസിലെ ഫസലുൽ ഹഖിനെ മറികടന്നത് സെക്കൻഡിന്റെ ആയിരത്തിൽ 5 അംശത്തിലാണ് (14.547 സെക്കൻഡ്).

∙ അവധിയെടുത്തു; മെഡലെടുത്തു!

ADVERTISEMENT

കഴിഞ്ഞ രണ്ടു മാസം സ്കൂളിൽ പോകാതെയാണ് തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി വിജയ് കൃഷ്ണ സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കാനെത്തിയത്. കാലിലെ പരുക്കിനോടു പോരാടി മികവിലേക്കു മടങ്ങിയെത്താൻ പഠനത്തിന് അവധി കൊടുത്ത് മുഴുവൻ സമയവും പരിശീലനത്തിൽ മുഴുകിയ വിജയിന്റെ ലക്ഷ്യം തെറ്റിയില്ല.

സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 6 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത്, സ്വർണ മെഡലുമായാണു വിജയ് സൂപ്പറായത്. 2018ൽ ആർ.കെ.സൂര്യജിത്ത് കുറിച്ച 14.08 സെക്കൻഡ് എന്ന റെക്കോർഡ് വിജയ് തിരുത്തിക്കുറിച്ചത്– 13.97 സെക്കൻഡിൽ. സ്കൂൾ മീറ്റിൽ ഈ ഇനത്തിൽ 14 സെക്കൻഡിനു താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ താരം. 

രണ്ട് മാസം മുൻപ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ഇന്റർ ക്ലബ് ചാംപ്യൻഷിപ്പിൽ 100 മീറ്റർ മത്സരത്തിനിടെ വിജയിന്റെ കാലിലെ പേശിക്കു പരുക്കേറ്റിരുന്നു. സ്കൂൾ മീറ്റിൽ പങ്കെടുക്കാനാകുമോ എന്ന ആശങ്ക നിറഞ്ഞ ദിവസങ്ങളിൽ എല്ലാം ശരിയാക്കാമെന്ന ആത്മവിശ്വാസം നൽകി വിളിച്ചത് മംഗലാപുരത്തെ അൽവാസ് അക്കാദമിയിലെ മലയാളി പരിശീലകൻ അജിത് കുമാറാണ്.

അതോടെ സ്കൂളിൽനിന്ന് അവധി ചോദിച്ചു വാങ്ങി മംഗലാപുരത്തേക്ക് വണ്ടി കയറി. അവിടെ ഹോസ്റ്റലിലായി താമസം. പരുക്ക് ഭേദമാകാൻ വേണ്ടിവന്നതു മൂന്നാഴ്ച. പിന്നെ ചിട്ടയായ പരിശീലനത്തിന്റെ ദിനങ്ങൾ. ഈ റെക്കോർഡ് 6 വർഷമായി നിലനിർത്തിയ സൂര്യജിത്തും വിജയിന്റെ അജിത്കുമാറിന്റെ ശിഷ്യനാണ്. തൃശൂർ ഒല്ലൂർ താമരശേരിയിൽ വിമുക്ത ഭടൻ ടി.പി.സുരേഷിന്റെയും ജിഷയുടെയും മകനാണ് വിജയ് കൃഷ്ണ.  

English Summary:

Vijay Krishna set meet record in 110 metre hurdles