തകർപ്പൻ തിരുവനന്തപുരം; സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന് ഓവറോൾ കിരീടം, തൂശൂരിനു രണ്ടാം സ്ഥാനം
കൊച്ചി ∙ ഒളിംപിക്സ് മാതൃകയിൽ നടത്തിയ സംസ്ഥാനത്തെ ആദ്യ സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന് ഓവറോൾ കിരീടം. അത്‌ലറ്റിക്സ്, അക്വാറ്റിക്സ്, ഗെയിംസ് എന്നിങ്ങനെ 3 വിഭാഗങ്ങളിലായി മത്സരം നടന്ന മേളയിൽ 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവും സഹിതം 1935 പോയിന്റുമായാണ് തിരുവനന്തപുരം ചാംപ്യന്മാരായത്. 80 സ്വർണമടക്കം 848 പോയിന്റുമായി തൃശൂർ റണ്ണറപ്പായി. 64 സ്വർണമടക്കം 824 പോയിന്റുമായി മലപ്പുറം മൂന്നാമതെത്തി. രണ്ടാമതുള്ള തൃശൂരിനേക്കാൾ 1087 പോയിന്റിന്റെ വൻ ലീഡ് നേടിയാണ് തിരുവനന്തപുരത്തിന്റെ കിരീടക്കുതിപ്പ്. ഗെയിംസ്, അക്വാറ്റിക്സ് വിഭാഗങ്ങളിൽ തിരുവനന്തപുരവും അത്‌ലറ്റിക്സിൽ മലപ്പുറവും ജേതാക്കളായി.

ആകെ നടന്ന 526 ഗെയിംസ് ഇനങ്ങളിൽ നിന്ന് 144 സ്വർണവും 88 വെള്ളിയും 100 വെങ്കലവും തിരുവനന്തപുരംസ്വന്തമാക്കി. അക്വാറ്റിക്സിലെ 103 മത്സരങ്ങളിൽ 74ലും സ്വർണം നേടിയത് തലസ്ഥാന ജില്ലയാണ്. ഇതിനു പുറമേ 56 വെള്ളിയും 60 വെങ്കലവും അവർ നീന്തിയെടുത്തു.
മലപ്പുറത്തിന്റെ കൊടിയേറ്റം
സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായി മലപ്പുറം ജില്ലയ്ക്ക് അത്‌ലറ്റിക്സ് ഓവറോൾ കിരീടം. 247 പോയിന്റുമായാണു മലപ്പുറം ട്രാക്കിലും ഫീൽഡിലും കരുത്തു കാണിച്ചത് (22 സ്വർണം, 32 വെള്ളി, 24 വെങ്കലം). കഴിഞ്ഞ 3 കായികമേളകളിലും അത്‌ലറ്റിക്സിൽ ഓവറോൾ ജേതാക്കളായ പാലക്കാടിനെ പിന്നിലാക്കിയാണു മലപ്പുറത്തിന്റെ കുതിപ്പ്.
സ്വർണത്തിൽ മലപ്പുറത്തെ മറികടന്നെങ്കിലും പോയിന്റ് നിലയിൽ പിന്നിലായതോടെ പാലക്കാടിനു രണ്ടാം സ്ഥാനം (213 പോയിന്റ്– 25 സ്വർണം, 13 വെള്ളി, 18 വെങ്കലം). ആതിഥേയരായ എറണാകുളം മൂന്നാമതായി (73 പോയിന്റ്– 8 സ്വർണം, 9 വെള്ളി, 5 വെങ്കലം).
കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസിന്റെയും തിരുനാവായ നവാമുകുന്ദ എച്ച്എസ്എസിന്റെയും കരുത്തിലാണ് അത്‌ലറ്റിക്സിൽ മലപ്പുറത്തിന്റെ മുന്നേറ്റം. സ്കൂളുകളിൽ കടകശ്ശേരി ഐഡിയൽ ഒന്നാമതെത്തി (80 പോയിന്റ്). സ്കൂൾ കായികമേളയിൽ ഐഡിയലിന്റെ ഹാട്രിക് കിരീട നേട്ടമാണിത്. സ്പോർട്സ് സ്കൂളുകളെയും ഇത്തവണ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ രണ്ടാമതെത്തി (55). നവാമുകുന്ദ എച്ച്എസ്എസിനാണു മൂന്നാം സ്ഥാനം (44).