എന്തരോ മഹാനുഭാവുലു –കർണാടക സംഗീതത്തിലെ മഹാസംഗീതജ്ഞരെ വന്ദിച്ച് ത്യാഗരാജ സ്വാമികൾ എഴുതിയ പ്രശസ്തമായ കീർത്തനത്തിൽ പറയുന്നതുപോലെ ചെസിൽ എത്രയെത്ര മഹാനുഭാവൻമാർ! എന്നാൽ അവരിൽ 17 പേർ മാത്രമേ ലോക ചാംപ്യൻപട്ടമണിഞ്ഞിട്ടുള്ളൂ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ബുദ്ധിവിനോദത്തിലെ ആദ്യ ലോക ചാംപ്യൻഷിപ് നടന്നത് 1886ൽ. വില്യം സ്റ്റീനിറ്റ്സും ജൊഹാനസ് സൂക്കർടോർട്ടും തമ്മിലായിരുന്നു മത്സരം. 138 വർഷം മുൻപു യുഎസിൽ നടന്ന ആ ചാംപ്യൻഷിപ്പിൽ വിജയിച്ചത് സ്റ്റീനിറ്റ്സ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തരോ മഹാനുഭാവുലു –കർണാടക സംഗീതത്തിലെ മഹാസംഗീതജ്ഞരെ വന്ദിച്ച് ത്യാഗരാജ സ്വാമികൾ എഴുതിയ പ്രശസ്തമായ കീർത്തനത്തിൽ പറയുന്നതുപോലെ ചെസിൽ എത്രയെത്ര മഹാനുഭാവൻമാർ! എന്നാൽ അവരിൽ 17 പേർ മാത്രമേ ലോക ചാംപ്യൻപട്ടമണിഞ്ഞിട്ടുള്ളൂ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ബുദ്ധിവിനോദത്തിലെ ആദ്യ ലോക ചാംപ്യൻഷിപ് നടന്നത് 1886ൽ. വില്യം സ്റ്റീനിറ്റ്സും ജൊഹാനസ് സൂക്കർടോർട്ടും തമ്മിലായിരുന്നു മത്സരം. 138 വർഷം മുൻപു യുഎസിൽ നടന്ന ആ ചാംപ്യൻഷിപ്പിൽ വിജയിച്ചത് സ്റ്റീനിറ്റ്സ്. ചാംപ്യൻമാരുടെ ആ പരമ്പരയിലെ അവസാനകണ്ണിയാണ് ചൈനക്കാരനായ ഡിങ് ലിറൻ. 2023ൽ നേടിയ ആ കിരീടം ഡിങ് ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന് അടിയറവയ്ക്കുമോ? പതിനെട്ടാം ലോക ചാംപ്യൻ പിറക്കുമോ?–അതറിയാൻ ഇനി ഏതാനും ദിവസം മാത്രം. ലോക ചെസ് ചാംപ്യൻഷിപ്പിന് ഈ മാസം 25നു സിംഗപ്പുരിൽ തുടക്കം.

ചരിത്രത്തിലാദ്യമായാണ് ലോക ചെസ് കിരീടത്തിനായി രണ്ട് ഏഷ്യക്കാർ ഏറ്റുമുട്ടുന്നത്. വിശ്വനാഥൻ ആനന്ദും ഡിങ് ലിറനും വിജയിച്ചെങ്കിലും അവരുടെ എതിരാളികൾ യൂറോപ്പിൽ നിന്നുള്ളവരായിരുന്നു.

ADVERTISEMENT

ലോക ജേതാക്കളുടെ കണക്കെടുക്കുമ്പോൾ ഒരു തവണമാത്രം ചാംപ്യനായവരും പലവട്ടം ആ നേട്ടം കൈവരിച്ചവരും ഉണ്ട്. ഇമ്മാനുവൽ ലാസ്കറെപ്പോലെ നീണ്ട 27 വർഷം (1894–1921) ആ പദവിയിലിരുന്നവരുണ്ട്. ഏറ്റവും കുറഞ്ഞ കാലം ലോക ചാംപ്യൻ പദവിയിലിരുന്നത് റിഗായിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന മിഖായിൽ താലാണ് (1960–61). ഒരേയൊരു വട്ടം ചാംപ്യനായി ലോകത്തെ പിടിച്ചുകുലുക്കിയ ബോബി ഫിഷറെപ്പോലുള്ള (1972–75) ചെസ് ഇതിഹാസങ്ങൾ, ഒരു ഇടവേളയ്ക്ക് ശേഷം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിച്ച അലക്സാണ്ടർ അലഖൈൻ, മിഖായിൽ ബോട്‌വിന്നിക് എന്നിവർ, ചെസ് വിട്ട് പിൽക്കാലത്ത് രാഷ്ട്രീയത്തിലും മികവു തെളിയിച്ച ഗാരി കാസ്പറോവിനെ പോലുള്ളവർ – ആ പട്ടികയിലുള്ളവരുടെ വൈവിധ്യം വലുതാണ്.

ലോക ചാംപ്യൻഷിപ് ചരിത്രത്തിൽ ഇന്ത്യയുടെ കുതിപ്പ് തുടങ്ങുന്നത് വിശ്വനാഥൻ ആനന്ദിലൂടെയാണ്. 5 വട്ടം ആ പദവിയിലിരുന്ന ആനന്ദിൽനിന്ന് 2013ൽ കിരീടം പിടിച്ചെടുത്ത മാഗ്നസ് കാൾസൻ പണ്ട് ബോബി ഫിഷർ ചെയ്തതുപോലെ വീണ്ടും മത്സരിക്കാനില്ലെന്നു തീരുമാനിക്കുകയും തുടർന്നു നടന്ന ചാംപ്യൻഷിപ്പിൽ ഡിങ് ലിറൻ കിരീടം ചൂടുകയുമായിരുന്നു.

ADVERTISEMENT

ഡിങ് ലിറൻ X ഡി. ഗുകേഷ് പോരാട്ടം 25 മുതൽ

റഷ്യൻ താരം യാൻ നീപോംനീഷിയെ തോൽപിച്ചാണ് ചൈനക്കാരനായ ഡിങ് ലിറൻ 2023ൽ ജേതാവാകുന്നത്. ലോക ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിച്ചാണ് തമിഴ്നാട്ടുകാരനായ ഡി.ഗുകേഷ് ഫൈനലിനു യോഗ്യത നേടിയത്. ചാംപ്യനായാൽ ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകും പതിനെട്ടുകാരനായ ഗുകേഷ്. സിംഗപ്പുരിലെ സെന്റോസ റിസോർട്സ് വേൾഡാണ് പോരാട്ട വേദി. ക്ലാസിക്കൽ ഫോർമാറ്റിൽ 14 ഗെയിമുകൾ. വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് അര പോയിന്റും. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ജേതാവാകും. 14 ഗെയിമുകൾക്കു ശേഷവും പോയിന്റിൽ തുല്യനില തുടർന്നാൽ ടൈബ്രേക്ക് മത്സരങ്ങൾ നടക്കും. 25നാണ് ആദ്യ മത്സരം.

English Summary:

Ding Liren-D Gukesh World Chess Championship