ADVERTISEMENT

കൊൽക്കൊത്ത∙ ടാറ്റാ സ്റ്റീൽ ബ്ലിറ്റ്സ് ചെസ് ടൂർണമെന്റിൽ, ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസന് കിരീടം. 2 ദിവസം മുൻപ് അവസാനിച്ച ടാറ്റാ സ്റ്റീൽ റാപിഡ് ചെസും കാൾസൻ വിജയിച്ചിരുന്നു. അവസാന മൂന്നു റൗണ്ടുകളും വിജയിച്ച് 13 പോയിന്റ് നേടിയാണ് കാൾസൻ അതിവേഗ ചെസ് ചാംപ്യൻഷിപ്പ് വിജയിച്ചത്. ആദ്യം പിന്നിട്ടുനിന്നെങ്കിലും അവസാന 6 റൗണ്ടുകളും വിജയിച്ച് 11.5 പോയിന്റോടെ യുഎസ് ഗ്രാൻഡ് മാസ്റ്റർ വെസ്‌ലി സോ രണ്ടാം സ്ഥാനം നേടി. 10.5 പോയിന്റോടെ അർജുൻ എരിഗെയ്സി മൂന്നാമതും 9.5 പോയിന്റോടെ ആർ. പ്രഗ്നാനന്ദ നാലാമതുമെത്തി.

വനിതകളിൽ റഷ്യയുടെ കറ്റേരിന ലാഗ്നോ ഒന്നാമതും വലന്റിന ഗ്വിനിന രണ്ടാമതും എത്തി. ഇന്ത്യൻ താരമായ വാന്തിക അഗർവാളും അലക്സാന്ദ്ര ഗോച്യാച്കിനയും മൂന്നാം സ്ഥാനം പങ്കിട്ടു.

English Summary:

Magnus Carlsen won Tata Steel Blitz tournament title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com