ഉത്തേജക പരിശോധനയിൽ നിരോധിത വസ്തുവിന്റെ സാന്നിധ്യം; വിസ്മയയ്ക്ക് താൽക്കാലിക സസ്പെൻഷൻ
ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ മലയാളി അത്‌ലീറ്റ് വി.കെ. വിസ്മയയ്ക്കു ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ(നാഡ) താൽക്കാലിക സസ്പെൻഷൻ. ഉത്തേജക പരിശോധനയിൽ, നിരോധിത വസ്തുവായ ക്ലോമിഫൈനിന്റെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണു നടപടി.

2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ 4–400 റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ടീമംഗമായിരുന്നു വിസ്മയ. ഓഗസ്റ്റ് 24നു ശേഖരിച്ച സാംപിളിലാണു ഉത്തേജക സാന്നിധ്യം കണ്ടെത്തിയത്. മത്സരങ്ങളില്ലാത്ത സാഹചര്യത്തിലും സാംപിളുകൾ പരിശോധിക്കുന്നതു പതിവാണ്.
ഇത്തരം പതിവു പരിശോധനയുടെ ഭാഗമായി കണ്ണൂരിലെ വീട്ടിൽനിന്നാണു സാംപിൾ എടുത്തത്. വിസ്മയയുടെ ഭാഗംകൂടി വിശദമായി പരിശോധിച്ച ശേഷം നാഡ അച്ചടക്ക സമിതിയാകും വിലക്കിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.