ആദ്യനീക്കം ഗുകേഷിന്, ലോക ചെസ് ചാംപ്യൻഷിപ്പ് നാളെ മുതൽ
സിംഗപ്പൂർ ∙ നാളെ തുടങ്ങുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ ആദ്യ നീക്കം ഇന്ത്യക്കാരൻ ഡി.ഗുകേഷ് നടത്തും. ആദ്യ കളിയിൽ ഗുകേഷിനാണ് വെള്ളക്കരു ലഭിക്കുക. ചാംപ്യൻഷിപ്പിനു മുന്നോടിയായി ഇന്നലെ സിംഗപ്പൂരിലെ കാപ്പിറ്റോൾ തിയറ്ററിൽ നടന്ന മാധ്യമസമ്മേളത്തിൽ ഗുകേഷ് ആത്മവിശ്വാസത്തിലായിരുന്നു. ‘‘ഞാൻ അപാര ശാന്തനാണ് എന്നൊന്നും അവകാശപ്പെടുന്നില്ല.

എന്നാലും എന്റെ ഹൃദയമിടിപ്പു കൂടിയാലും എങ്ങനെ നിയന്ത്രിക്കണമെന്ന് എനിക്കറിയാം’’– ഇന്ത്യൻ താരത്തിന്റെ വാക്കുകൾ. ‘‘ചെസ് കളിച്ചു തുടങ്ങിയ കാലത്തു തന്നെയുള്ള ആഗ്രഹമായിരുന്നു ഈ സ്റ്റേജിൽ എത്തണമെന്ന്. സമ്മർദമുണ്ട്, എന്നാലും ചാംപ്യൻഷിപ്പിലെ ആദ്യ നീക്കത്തിനു കാത്തിരിക്കുകയാണ് ഞാൻ’’. കളിക്കിടെ വ്യക്തിപരമായ കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും അതിനൊന്നുമുള്ള പ്രായം തനിക്കായിട്ടില്ലെന്നും പതിനെട്ടുകാരൻ ഗുകേഷ് പറഞ്ഞു.
‘‘എല്ലാവരും ആദ്യ ജയമാണ് ആഗഹിക്കുന്നത്. എന്നാൽ ഒടുവിൽ ജയിക്കുന്നയാളാണ് വലിയ ചിരി ചിരിക്കുക’’– ഗുകേഷിന്റെ എതിരാളിയായ നിലവിലെ ലോക ചാംപ്യൻ ചൈനയുടെ ഡിങ് ലിറൻ പറഞ്ഞു. ‘‘കഴിഞ്ഞ ചാംപ്യൻഷിപ്പിൽ ഞാൻ വളരെയധികം സമ്മർദത്തിലായിരുന്നു. ഇത്തവണ അങ്ങനെയല്ല. കളിക്കാനുള്ള ഊർജവുമുണ്ട്. ശാന്തനുമാണ്’’– മുപ്പത്തിരണ്ടുകാരൻ ഡിങ്ങിന്റെ വാക്കുകൾ. ഇവിടെ മിക്കവരും ചൈനീസ് സംസാരിക്കുമെന്നതിനാൽ സിംഗപ്പൂർ തനിക്ക് അന്യനാടുപോലെയല്ലെന്നും ഡിങ്ങിന്റെ നിരീക്ഷണം.
സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡാണ് പോരാട്ട വേദി. ആദ്യ ഗെയിം നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന്. ക്ലാസിക്കൽ ഫോർമാറ്റിൽ 14 ഗെയിമുകളാണ് ചാംപ്യൻഷിപ്പിലുണ്ടാവുക. ഓരോ മൂന്നു മത്സരങ്ങൾക്കു ശേഷവും ഒരു വിശ്രമദിനം. വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് അര പോയിന്റും. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ജേതാവാകും. 14 ഗെയിമുകൾക്കു ശേഷവും പോയിന്റിൽ തുല്യനില തുടർന്നാൽ ടൈബ്രേക്ക് മത്സരങ്ങൾ നടക്കും.