കേരളത്തിന് ഇരട്ട വെള്ളി
ലക്നൗ ∙ ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സിന്റെ മൂന്നാംദിനം കേരളത്തിന് ഇരട്ട വെള്ളിത്തിളക്കം. പെൺകുട്ടികളുടെ പോൾവോൾട്ടിൽ കെ.എസ്.അമൽചിത്രയും 100 മീറ്റർ ഹർഡിൽസിൽ എൻ.എസ്.വിഷ്ണുശ്രീയും ഇന്നലെ കേരളത്തിനായി മെഡൽ നേടി. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎംഎച്ച്എസ്എസ് വിദ്യാർഥിയായ അമൽചിത്ര പോൾവോൾട്ടിൽ 2.80 മീറ്റർ പിന്നിട്ടപ്പോൾ സ്പ്രിന്റ് ഹർഡിൽസ് 14.82 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പാലക്കാട് വടവന്നൂർ വിഎച്ച്എസ്‌എസിലെ വിഷ്ണുശ്രീ വെള്ളി നേടിയത്.

ഇതോടെ മീറ്റിൽ കേരളത്തിന്റെ ആകെ മെഡൽനേട്ടം നാലായി. നാലാംദിനമായ ഇന്ന് 10 ഇനങ്ങളിൽ ഫൈനൽ നടക്കും. ഇന്നലെ മെഡൽ പ്രതീക്ഷിച്ചിരുന്ന പെൺകുട്ടികളുടെ ട്രിപ്പിൾ ജംപ്, 800 മീറ്റർ ഇനങ്ങളിൽ കേരള താരങ്ങൾ നാലും ഏഴും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. ആൺകുട്ടികളുടെ ട്രിപ്പിൾ ജംപ്, 3000 മീറ്റർ, 800 മീറ്റർ എന്നീ ഇനങ്ങളിൽ കേരളത്തിനായി മത്സരിക്കാൻ ആരുമുണ്ടായിരുന്നില്ല.
പൊരിഞ്ഞ ‘പോരാട്ടം’
തമിഴ്‌നാട് ഹരിയാന ടീമംഗങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിലും കയ്യാങ്കളിയിലുമാണ് ഗുരു ഗോബിന്ദ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് ഇന്നലെ ഉണർന്നത്. 100 മീറ്റർ ഫൈനലിൽ തമിഴ്നാട് താരം അയോഗ്യനാക്കപ്പെടാൻ കാരണം ഹരിയാന താരമാണെന്ന ആരോപണമാണ് വാക്കുതർക്കത്തിലേക്ക് നയിച്ചത്. പിന്നീട് ഭക്ഷണശാലയിൽവച്ചും ഇരുടീമുകളും ഏറ്റുമുട്ടി. 3 തമിഴ്നാട് താരങ്ങൾക്ക് പരുക്കേറ്റു. ഗുജറാത്ത് താരങ്ങൾക്കും മർദനമേറ്റു. ഇരുടീമുകളെയും പരസ്യമായി ശാസിച്ചാണ് സംഘാടകർ പ്രശ്നം പരിഹരിച്ചത്.