ലോക ചെസ് ചാംപ്യൻഷിപ്പിൽ വീണ്ടും സമനില; 42 നീക്കങ്ങൾക്കൊടുവിൽ കൈകൊടുത്ത് ഗുകേഷും ഡിങ് ലിറനും
Mail This Article
സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ നാലാം ഗെയിം സമനിലയിൽ പിരിഞ്ഞ് ഇന്ത്യൻ താരം ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും. നാലാം ഗെയിം അവസാനിക്കുമ്പോൾ ഗുകേഷും ഡിങ് ലിറനും 2–2 എന്ന നിലയിലാണ്. 42 നീക്കങ്ങൾക്കൊടുവിലാണ് നാലാം ഗെയിം സമനിലയിൽ അവസാനിപ്പിക്കാൻ ധാരണയായത്.
ഇതോടെ അഞ്ചാം ഗെയിം മത്സരത്തിൽ നിർണായമാകും. അഞ്ചാം ഗെയിമിൽ ഇന്ത്യൻ താരം വെള്ളക്കരുക്കളുമായാണു പോരാട്ടത്തിന് ഇറങ്ങുക. നാലാം ഗെയിമിൽ ഡിങ് ലിറനായിരുന്നു വെള്ളക്കരു. നാലാം ഗെയിമിൽ നിർണായക നീക്കങ്ങളുമായി ചൈനീസ് താരത്തെ സമ്മർദത്തിലാക്കാന്‍ ഗുകേഷിന് സാധിച്ചിരുന്നു.
14 പോരാട്ടങ്ങൾ ഉൾപ്പെട്ട ഫൈനലിലെ മൂന്നാം ഗെയിം ജയിച്ച് ഗുകേഷ് മത്സരത്തിലേക്കു തിരിച്ചെത്തിയിരുന്നു. 37 കരുനീക്കങ്ങൾക്കൊടുവിലായിരുന്നു ഗുകേഷിന്റെ വിജയം. ആദ്യത്തെ മത്സരം ഡിങ് ലിറൻ വിജയിച്ചപ്പോൾ, രണ്ടാം ഗെയിം സമനിലയിലാണു കലാശിച്ചത്.