സമനില തുടരുന്നു, ഗുകേഷ്– ഡിങ് ലിറൻ പോരാട്ടം ഒപ്പത്തിനൊപ്പം; ഞായറാഴ്ച ആറാം ഗെയിം
ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള പോരാട്ടം വീണ്ടും സമനിലയിൽ അവസാനിച്ചു. വെള്ളിയാഴ്ചത്തെ നാലാം ഗെയിം സമനിലയിൽ കലാശിച്ചതിനു പിന്നാലെയാണ് അഞ്ചാം ഗെയിമും സമനിലയിൽ പിരിഞ്ഞത്. ഇതോടെ ഇരുവരുടേയും സ്കോർ 2.5 എന്ന നിലയിലായി.

സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള പോരാട്ടം വീണ്ടും സമനിലയിൽ അവസാനിച്ചു. വെള്ളിയാഴ്ചത്തെ നാലാം ഗെയിം സമനിലയിൽ കലാശിച്ചതിനു പിന്നാലെയാണ് അഞ്ചാം ഗെയിമും സമനിലയിൽ പിരിഞ്ഞത്. ഇതോടെ ഇരുവരുടേയും സ്കോർ 2.5 എന്ന നിലയിലായി.
മത്സരത്തിനിടെ ഗുകേഷിനു സംഭവിച്ച പിഴവിൽ ചൈനീസ് താരത്തിനു ചെറിയ ആധിപത്യം ലഭിക്കുമെന്നു തോന്നിച്ചെങ്കിലും, കളിയിലേക്ക് തിരിച്ചെത്തിയ ഗുകേഷ് സമനില ഉറപ്പിക്കുകയായിരുന്നു. ശനിയാഴ്ച വെള്ളക്കരുക്കൾ ഉപയോഗിച്ചായിരുന്നു ഗുകേഷിന്റെ കളി. ആറാം ഗെയിം ഞായറാഴ്ച നടക്കും.