ചെസ് ഇലോ റേറ്റിങ്ങിൽ 2800 പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി എരിഗെയ്സി; ഒന്നാമൻ വിശ്വനാഥൻ ആനന്ദ്
ന്യൂഡൽഹി ∙ ചെസ് ഇലോ റേറ്റിങ്ങിൽ 2800 പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി അർജുൻ എരിഗെയ്സി. ഇന്നലെ പുറത്തുവന്ന ഫിഡെ റാങ്കിങ് പട്ടികയിലാണ് എരിഗെയ്സി 2801 റേറ്റിങ്ങോടെ ലോക നാലാം നമ്പർ താരമായത്. ലൈവ് റേറ്റിങ്ങിൽ 2800 എന്ന നേട്ടം എരിഗെയ്സി ഒക്ടോബറിൽ തന്നെ കൈവരിച്ചിരുന്നു. വിശ്വനാഥൻ ആനന്ദ് മാത്രമാണ് 2800 ഇലോ റേറ്റിങ് ഇതിനു മുൻപ് പിന്നിട്ട ഇന്ത്യൻ താരം. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ പതിനാറാമത്തെ താരം കൂടിയാണ് ഇരുപത്തിയൊന്നുകാരൻ എരിഗെയ്സി. ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ഡി.ഗുകേഷാണ് റാങ്കിങ്ങിൽ ഇപ്പോൾ എരിഗെയ്സിക്കു പിന്നിലുള്ളത്.

ന്യൂഡൽഹി ∙ ചെസ് ഇലോ റേറ്റിങ്ങിൽ 2800 പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി അർജുൻ എരിഗെയ്സി. ഇന്നലെ പുറത്തുവന്ന ഫിഡെ റാങ്കിങ് പട്ടികയിലാണ് എരിഗെയ്സി 2801 റേറ്റിങ്ങോടെ ലോക നാലാം നമ്പർ താരമായത്. ലൈവ് റേറ്റിങ്ങിൽ 2800 എന്ന നേട്ടം എരിഗെയ്സി ഒക്ടോബറിൽ തന്നെ കൈവരിച്ചിരുന്നു.
വിശ്വനാഥൻ ആനന്ദ് മാത്രമാണ് 2800 ഇലോ റേറ്റിങ് ഇതിനു മുൻപ് പിന്നിട്ട ഇന്ത്യൻ താരം. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ പതിനാറാമത്തെ താരം കൂടിയാണ് ഇരുപത്തിയൊന്നുകാരൻ എരിഗെയ്സി. ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ഡി.ഗുകേഷാണ് റാങ്കിങ്ങിൽ ഇപ്പോൾ എരിഗെയ്സിക്കു പിന്നിലുള്ളത്. 2783 റേറ്റിങ്ങോടെ 5–ാം സ്ഥാനത്താണ് ഗുകേഷ്. മാഗ്‌നസ് കാൾസൻ (2831), ഫാബിയാനോ കരുവാന (2805), ഹികാരു നകാമുറ (2802) ആദ്യ 3 സ്ഥാനങ്ങളിൽ.