ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്ഥാനെയും വീഴ്ത്തി കപ്പടിച്ച് ശ്രീജേഷിന്റെ ശിഷ്യൻമാർ- വിഡിയോ
മസ്കത്ത് ∙ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിലെ അപരാജിത കുതിപ്പ് തുടർന്ന് കലാശപ്പോരിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെയും വീഴ്ത്തി ഇന്ത്യയ്ക്ക് കിരീടം. ആവേശകരമായ മത്സരത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ച് 5–3നാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്. ഹാട്രിക് ഉൾപ്പെടെ നാലു ഗോളുകളുമായി മിന്നിത്തിളങ്ങിയ അരയ്ജീത് സിങ് ഹുൻഡലാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ഒളിംപിക്സ് വേദിയിൽ ഉൾപ്പെടെ ഇന്ത്യൻ ഗോൾവല കാത്ത് രാജ്യത്തിന്റെ യശസുയർത്തിയ പി.ആർ. ശ്രീജേഷിന് പരിശീലക വേഷത്തിലും മിന്നുന്ന തുടക്കം.

4, 18, 47, 54 മിനിറ്റുകളിലായിരുന്നു അരയ്ജീത് സിങ്ങിന്റെ ഗോളുകൾ. ഇതിൽ മൂന്നാം ഗോളൊഴികെയുള്ള ഗോളുകളെല്ലാം പെനൽറ്റി കോർണറുകളിൽ നിന്നായിരുന്നു. ഒരു ഗോൾ ദിൽരാജ് സിങ്ങിന്റെ (19–ാം മിനിറ്റ്) വകയാണ്. പാക്കിസ്ഥാനായി സൂഫിയാൻ ഖാൻ ഇരട്ടഗോവ്‍ നേടി. 30 (പെനൽറ്റി കോർണർ), 39 മിനിറ്റുകളിലായിരുന്നു സൂഫിയാന്റെ ഗോളുകൾ. ഒരു ഗോൾ ഹനാൻ ഷാഹിദ് (മൂന്നാം മിനിറ്റ്) നേടി.
നേരത്തെ, സെമിയിൽ പൊരുതിക്കളിച്ച മലേഷ്യൻ ടീമിനെ 3–1ന് തോൽപിച്ചാണ് നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്. ജപ്പാനെ 4–2ന് തോൽപിച്ചു പാക്കിസ്ഥാനും ഫൈനലിലെത്തിയതോടെ ഇത്തവണത്തെ ഫൈനൽ കഴിഞ്ഞ വർഷത്തിന്റെ തനിയാവർത്തനമായി മാറിയിരുന്നു. 2023ൽ സലാലയിൽ നടന്ന ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ പാക്കിസ്ഥാനെ 2–1നു തോൽപിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഇത്തവണ മസ്കത്തിൽ 5–3 വിജയത്തോടെ കിരീടം നിലനിർത്തി.