ഹാ..മിസ് യു ടൺ; മെഴ്സിഡീസ് കാറിൽ ഹാമിൽട്ടന്റെ അവസാന മത്സരം ഇന്ന്
ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെഴ്സിഡീസ് ടീം ഉപയോഗിക്കുന്ന കാറിന്റെ പ്രധാന ഭാഗങ്ങൾ എന്തെല്ലാം എന്ന ചോദ്യത്തിന് ബ്രിട്ടിഷ് ചാംപ്യൻ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ എന്ന പേരില്ലെങ്കിൽ ഉത്തരം പൂർണമാകില്ല. എന്നാൽ, ഇന്ന് അബുദാബി ഗ്രാൻപ്രി പൂർത്തിയാക്കി കാറിന്റെ കോക്പിറ്റിൽ നിന്നിറങ്ങുന്നതോടെ ഹാമിൽട്ടനും മെഴ്സിഡീസും തമ്മിലുള്ള 11 വർഷത്തെ ബന്ധത്തിന് അവസാനമാകും. അടുത്ത വർഷം മുതൽ ഫെറാറിക്കൊപ്പമാകും ഹാമിൽട്ടൻ മത്സരിക്കാനിറങ്ങുക. 7 തവണ ലോക ചാംപ്യനായ ഹാമിൽട്ടൻ 6 തവണയും ഈ നേട്ടം കൈവരിച്ചത് മെഴ്സിഡീസിനൊപ്പമാണ്. ആകെ 105 മത്സരങ്ങൾ ജയിച്ചതിൽ 84 എണ്ണവും മെഴ്സിഡീസിനൊപ്പം.

FROM മക്‌ലാരൻ TO ഫെറാറി!
2007ൽ മക്‌ലാരൻ ടീമിനൊപ്പമാണ് ഹാമിൽട്ടൻ ഫോർമുല വൺ കരിയർ ആരംഭിച്ചത്. ആദ്യ സീസണിൽ രണ്ടാം സ്ഥാനം നേടിയ ഹാമിൽട്ടൻ 2008ൽ ലോക ചാംപ്യനായി. അന്നു മുതൽ ഹാമിൽട്ടന്റെ പിന്നാലെയുണ്ട് ഫോർമുല വണ്ണിലെ ഗ്ലാമർ ടീമായ ഫെറാറി. പക്ഷേ 2013ൽ ഹാമിൽട്ടൻ മെഴ്സിഡീസിലേക്കു ചുവടുമാറി. പിന്നീട് നടന്നത് ചരിത്രം. 2014, 2015, 2017, 2018, 2019, 2020 വർഷങ്ങളിൽ മെഴ്സിഡീസിനൊപ്പം ഹാമിൽട്ടൻ ലോക ചാംപ്യനായി. ടീം ഇനത്തിൽ 2014 മുതൽ 2021 വരെ തുടർച്ചയായി മെഴ്സിഡീസ് ചാംപ്യന്മാരായതിലും പ്രധാന പങ്ക് ഹാമിൽട്ടന്റേതായിരുന്നു. 2021 സീസൺ മുതൽ റെഡ്ബുളിന്റെയും മാക്സ് വേർസ്റ്റപ്പന്റെയും മുന്നിൽ അടിപതറി. ഇക്കഴിഞ്ഞ സീസണുകളിൽ റെഡ്ബുൾ ഡ്രൈവർമാരെ മറികടക്കാൻ മെഴ്സിഡീസ് കാറിനും ഹാമിൽട്ടനും കഴിയാതെ വന്നതാണ് കരാർ അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ നയിച്ചത്.
ഫെറാറിക്കൊപ്പം ഒരു കിരീടം
അടുത്ത സീസണിൽ ഫെറാറിയുടെ ഡ്രൈവറായി ഇറങ്ങുമ്പോൾ ഹാമിൽട്ടൻ ആരാധകർ ആഗ്രഹിക്കുന്നത് ഒരു ലോക കിരീടം കൂടിയാണ്. ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന്റെ 7 കിരീടമെന്ന റെക്കോർഡ് മറികടക്കാൻ മുപ്പത്തൊമ്പതുകാരനായ ഹാമിൽട്ടന് ഒരു ചാംപ്യൻഷിപ് കൂടി നേടിയാൽ മതി. നിലവിലെ ഫെറാറി ഡ്രൈവർ കാർലോസ് സെയ്ൻസിനു പകരക്കാരനായാണ് ഹാമിൽട്ടൻ ടീമിലെത്തുക. പ്രതിവർഷം ബോണസ് ഉൾപ്പെടെ 815 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നതെന്നാണ് സൂചന. ടീം ഇനത്തിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഫെറാറി അടുത്ത സീസണിൽ ഹാമിൽട്ടന് യോജിച്ച തരത്തിൽ കാറിൽ മാറ്റങ്ങൾ വരുത്തുമെന്നും സൂചനയുണ്ട്.