1996ൽ കോൺഗ്രസ് പിന്തുണയുള്ള യുണൈറ്റഡ് ഫ്രണ്ട് സർക്കാരിൽ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കാനുള്ള ക്ഷണം നിരസിച്ച സിപിഎം നേതാവ് ജ്യോതി ബസു പിന്നീട് ആ തീരുമാനത്തെ വിശേഷിപ്പിച്ചത് ‘ചരിത്രപരമായ മണ്ടത്തരം’ എന്നാണ്. സിംഗപ്പൂരി‍ൽ, ലോക ചെസ് ചാംപ്യൻഷിപ്പിലെ വിധിനിർണായകമായ 14–ാം ഗെയിമിൽ, 55–ാം നീക്കത്തിൽ, ലോക ചാംപ്യൻ ഡിങ് ലിറൻ എഫ് 4 കളത്തിലെ റൂക്കിനെ എഫ് 2 കളത്തിലേക്കു നീക്കി. നേരിയ സമ്മർദമുണ്ടായിരുന്നതൊഴിച്ചാൽ, ചെസ് നിയമങ്ങൾപ്രകാരം സമനില സാധ്യത മാത്രമുള്ള കരുനിലയിൽ സംഭവിച്ച ആ ‘ചരിത്രപരമായ അബദ്ധം’ ഡിങ് ലിറനു നഷ്ടമാക്കിയത് ലോക കിരീടം തന്നെയാണ്. ദൊമ്മരാജു ഗുകേഷ് എന്ന ഇന്ത്യക്കാരൻ ആ സുവർണാവസരം തിരിച്ചറിഞ്ഞു. വിജയത്തിലേക്കു കരുനീക്കിയ ഗുകേഷ് പതിനെട്ടാം വയസ്സിൽ ലോക ചെസ് കിരീടം സ്വന്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 13 കളി കഴിഞ്ഞപ്പോഴും ഡിങ് ലിറനും ഗുകേഷും രണ്ടുവീതം ജയങ്ങളുമായി സമനില പാലിച്ച സമയം. 14–ാം ഗെയിമിനെ സമനിലയാക്കി, തനിക്കു സാധ്യതകളുള്ള ടൈബ്രേക്കറിലേക്കു നീട്ടുക എന്നതായിരുന്നു ലോക ചാംപ്യന്റെ തന്ത്രം. അതിനായി അൽപം പ്രതിരോധിച്ചു കളിക്കേണ്ടിവന്നാലും സാരമില്ല എന്ന മട്ട്. ഈ ചാംപ്യൻഷിപ്പിലുടനീളം ആ തന്ത്രം ഫലം കണ്ടതുമാണ്. അവസാന ഗെയിമിന് ഇറങ്ങുമ്പോൾ അതു തന്നെയായിരുന്നു ഡിങ് ലിറന്റെ മനസ്സിൽ. പ്രകടമായ ആക്രമണങ്ങൾക്കു മുതിരാതിരിക്കുക, സന്ദർഭം വന്നാൽ ഒരു കൈ നോക്കുക, കളി ടൈബ്രേക്കറിലേക്കു നീട്ടുക.

ADVERTISEMENT

ആ തന്ത്രം ഫലിച്ചതുപോലെയായിരുന്നു 14–ാം ഗെയിമിന്റെ തുടക്കവും. വരണ്ട പൊസിഷനിൽ പോലും ആക്രമണസാധ്യതകൾ ആരായുന്ന ഡി. ഗുകേഷിനെപ്പോലെയല്ല ഡിങ് ലിറന്റെ കേളീശൈലി. വെളുത്ത കരുക്കളുമായി ലോക ചാംപ്യൻഷിപ്പിലെ അവസാന കളിക്കിറങ്ങുമ്പോൾ കുതിരച്ചാട്ടത്തോടെ ലോക ചാംപ്യന്റെ പതിഞ്ഞ തുടക്കം. താമസിയാതെ ഓസ്ട്രിയൻ ഗ്രാൻഡ്മാസ്റ്റർ ഏൺസ്റ്റ് ഗ്രൺഫെൽഡിന്റെ പേരിലുള്ള റിവേഴ്സ്ഡ് ഗ്രൺഫെൽഡ് പ്രാരംഭത്തിലേക്ക് വഴിമാറി കളിക്കാർ. അപൂർവമായ ആറാം നീക്കത്തോടെ ഡിങ്ങിനു ചിന്തിക്കാൻ അവസരം നൽകി ഗുകേഷ്. പ്രതീക്ഷിച്ചപോലെ ഏഴാം നീക്കത്തിനു ഡിങ് 13 മിനിറ്റെടുത്തു.

എന്നാൽ ഗുകേഷിന്റെ ഈ ‘സർപ്രൈസ്’ അപകടകരമാണെന്ന അഭിപ്രായക്കാരനായിരുന്നു ഹംഗേറിയൻ ഗ്രാൻഡ് മാസ്റ്റർ പീറ്റർ ലീക്കോ. കണിശമായി കളിച്ചില്ലെങ്കിൽ ഒട്ടേറെ അപകടം ക്ഷണിച്ചുവരുത്തുന്ന കരുനില. ബിഷപ്പിനെ വിന്യസിക്കുന്ന ഗുകേഷിന്റെ 10–ാം നീക്കത്തോടെ ഇതുവരെ കാണാത്ത പൊസിഷനായി കളത്തിൽ. ഗുകേഷിന്റെ 13–ാം നീക്കം ചെസ് വിദഗ്ധരെ ഞെട്ടിച്ചു. ഡിങ്ങിനു മേൽക്കൈ പ്രവചിച്ചു, പലരും. കളിയിൽ തുല്യത നിലനിർത്താൻ 14–ാം നീക്കത്തിൽ റൂക്കിന്റെ കളത്തിലെ കാലാളിനെ ഒരു കളം തള്ളുന്നത് ഗുകേഷിനു നിർണായകമായിരുന്നു. ഗുകേഷ് അതു കൃത്യമായി കണ്ടെത്തുകയും ചെയ്തു.

ADVERTISEMENT

18–ാം നീക്കം. ക്വീൻ നൈറ്റ് നിരയിലെ കാലാളിനെ രണ്ടു കളം തള്ളിയുള്ള ഗുകേഷിന്റെ നീക്കത്തോടെ ‘മാക്സിമം ടെ‍ൻഷൻ ഇൻ സെന്റർ’ എന്നു പറയാവുന്ന സ്ഥിതി. എന്നാൽ കളി ശാന്തമാക്കാനും സമനിലയിലേക്കു നയിക്കുന്ന നീക്കങ്ങൾ കണ്ടെത്താനുമായിരുന്നു ഡിങ്ങിന്റെ ശ്രമം. ഡിങ്ങിന്റെ 20–ാം നീക്കം അത്തരത്തിലൊന്നായിരുന്നു. ഒരു കാലാൾ കുറഞ്ഞ നിലയിലും താത്വികമായി സമനിലയുള്ള കരുനില നേടാനുള്ള ഡിങ്ങിന്റെ ശ്രമം 30–ാം നീക്കത്തോടെ വിജയം കണ്ടെങ്കിലും കൂടുതൽ കരുക്കൾ കളത്തിലുണ്ടെന്നത് മാത്രമായിരുന്നു അതിവിദൂരമായ വിജയത്തിലേക്കു മുന്നോട്ടു പോകാൻ ഗുകേഷിനുള്ള ഏക പ്രതീക്ഷ. 

2023ലെ ലോക ചാംപ്യൻഷിപ്പിന്റെ അവസാന ഗെയിമിൽ സമനിലയ്ക്കായി 90 നീക്കങ്ങൾ കളിച്ച ഡിങ്ങിന് കാത്തിരിപ്പിന്റെ കഷ്ടപ്പാട് പുത്തരിയല്ലെന്നു വ്യക്തം. ഓരോ നീക്കത്തിനുമിടയിൽ എതിരാളിയുടെ മുഖത്തേക്കുള്ള ലോക ചാംപ്യന്റെ നോട്ടം ‘ഞാനിതൊക്കെ ഏറെ കണ്ടെതാണെ’ന്ന മട്ടിലായിരുന്നു. എന്നാൽ, രാകി രാകി തിളക്കം കൂട്ടുന്ന ആഭരണപ്പണിക്കാരനെപ്പോലെ ഓരോ നീക്കവും മൂർച്ച കൂട്ടി ഏതെങ്കിലും തരത്തിലുള്ള വിജയമന്വേഷിക്കുകയായിരുന്നു ഗുകേഷ്.

ADVERTISEMENT

  രണ്ടാം സമയക്രമത്തിൽ, ഗുകേഷിന്റെ ആ കാത്തിരിപ്പിനു ഫലമുണ്ടായി. ഗുകേഷിന്റെ ക്ലോക്കിൽ ഒരുമണിക്കൂറിലധികവും ഡിങ്ങിന്റെ ക്ലോക്കിൽ 10 മിനിറ്റു മാത്രവും ബാക്കിയുള്ളപ്പോൾ, 55–ാം നീക്കത്തിൽ ഡിങ്ങിനു പിഴച്ചു. റൂക്കും ബിഷപ്പും കാലാളുകളും മാത്രമുള്ള കളത്തിൽ റൂക്കിനെ വെട്ടിമാറ്റാൻ ഡിങ് നൽകിയ അവസരം ഗുകേഷ് പാഴാക്കിയില്ല. തൊട്ടടുത്ത നീക്കത്തിൽ ഏക ബിഷപ്പിനെ വെട്ടിമാറ്റാൻ ഗുകേഷ് നീക്കിയപ്പോൾ അതു സ്വീകരിക്കുകയല്ലാതെ ഡിങ്ങിനു നിർവാഹമുണ്ടായില്ല. തനിക്ക് അധികമുള്ള ഒരു കാലാൾ എതിർകളത്തിലെ എട്ടാംനിരയിലെത്തിച്ച്, രാജ്ഞിയെ വാഴിച്ച് ഗുകേഷ് കളി ജയിക്കുമെന്നുറപ്പായപ്പോൾ, 58–ാം നീക്കത്തിൽ, അടിയറവു പറഞ്ഞ, ലോക ചാംപ്യന്റെ കൈ ഗുകേഷിനു നേരെ നീണ്ടു–ലോക ചെസിനു പുതുചരിത്രവും പുതിയ ലോക ചാംപ്യനും പിറന്നു.

English Summary:

World Chess Championship: D Gukesh became 18th Champion at the age of 18