ചതുരംഗക്കളത്തിലെ മഹാരഥൻ; ഏഴാം വയസ്സിൽ ചെസ് കളിച്ചു തുടക്കം; 18–ാം വയസ്സിൽ ലോകചാംപ്യൻ
വിശ്വനാഥൻ ആനന്ദിന്റെ അതേ നഗരത്തിൽ, ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്; ആന്ധ്രപ്രദേശിൽനിന്നു കുടിയേറിയ കുടുംബത്തിൽ. മാഗ്നസ് കാൾസനെപ്പോലുള്ള വിസ്മയപ്പയ്യൻമാർ അഞ്ചുവയസ്സിനു മുൻപേ അത്ഭുതങ്ങൾ കാട്ടിയ ചെസിലേക്കു ഗുകേഷ് എത്തിയതു കുറച്ചു വൈകിയാണ്, ഏഴാം വയസ്സിൽ! ഇഎൻടി സർജനായ അച്ഛൻ ഡോ.രജനീകാന്തും അമ്മ പത്മയും നേരംപോക്കിനു ചെസ് കളിക്കുന്നതു കണ്ടുകണ്ടാണ് ഗുകേഷ് കളി തുടങ്ങിയത്.

വർഷം 2013. ഗുകേഷിനെക്കാൾ ഒരു വയസ്സിന്റെ മാത്രം മൂപ്പുള്ള ആർ.പ്രഗ്നാനന്ദ അണ്ടർ 8 ലോക കിരീടം നേടി മാധ്യമങ്ങളിൽ നിറഞ്ഞു. ‘നിന്നെക്കാൾ ഒരു വയസ്സുമാത്രം കൂടുതലുള്ള അണ്ണൻ ലോകചാംപ്യനായതു കണ്ടില്ലേ’ അച്ഛൻ ഗുകേഷിനോടു ചോദിച്ചു. അന്നുതൊട്ട് ഗുകേഷ് പ്രഗ്ഗയെ ശ്രദ്ധിക്കാൻ തുടങ്ങി. പ്രഗ്ഗയുടെ നടപ്പും ഇരിപ്പും കളിയുമെല്ലാം അതേപടി അനുകരിച്ചു. പ്രഗ്ഗയെപ്പോലെ ചാംപ്യനാകുന്നതു സ്വപ്നം കണ്ടു. ഇന്നു പ്രഗ്നാനന്ദയ്ക്കും മുൻപേ ലോക ചെസ് ചാംപ്യനായി ഗുകേഷ് ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു.
12 വർഷവും 7 മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ്മാസ്റ്ററായി. സെർജി കര്യാക്കിൻ മാത്രമായിരുന്നു അതിലും ചെറിയ പ്രായത്തിൽ ആ നേട്ടം കൈവരിച്ചയാൾ. കര്യാക്കിനുമായി വെറും 17 ദിവസത്തെ വ്യത്യാസം. 2022ൽ ഗുകേഷിന്റെ കരിയർ കുതിച്ചുകയറി. 2614 ലൈവ് റേറ്റിങ്ങിൽനിന്ന് 2725ലേക്കു വൻ കുതിപ്പ്.
മഹാബലിപുരത്തു നടന്ന ചെസ് ഒളിംപ്യാഡിൽ തുടർച്ചയായ എട്ടു വിജയങ്ങളുടെ ബലത്തിൽ സ്വർണമെഡൽ നേട്ടം. ഇലോ റേറ്റിങ്ങിലെ മഹാമലയായ 2750 റേറ്റിങ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന മാഗ്നസ് കാൾസന്റെ റെക്കോർഡും തകർന്നു. 2023 സെപ്റ്റംബറിൽ ഗുകേഷ് ലോക എട്ടാം നമ്പർ താരമായി; വിശ്വനാഥൻ ആനന്ദിന്റെ 37 വർഷം നീണ്ട വാഴ്ച അവസാനിപ്പിച്ചുകൊണ്ട് ടോപ് റേറ്റിങ്ങുള്ള ഇന്ത്യൻ താരവുമായി. ഈ വർഷം ഏപ്രിലിൽ കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിച്ച് ലോകചാംപ്യൻ പോരാട്ടത്തിന് അർഹത നേടി. സെപ്റ്റംബറിൽ ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിംപ്യാഡിൽ സ്വർണനേട്ടം. ഇന്നലെ, ഗുകേഷ് ലോക ചെസിന്റെ നെറുകയിലുമെത്തി.