ലോക ചെസ് ചാംപ്യൻ ഗുകേഷിന് എത്ര രൂപ സമ്മാനമായി ലഭിക്കും?: 18-ാം വയസ്സിൽ കയ്യിൽക്കിട്ടുക കോടികൾ!
പതിനെട്ടാം വയസ്സിൽ സർവ റെക്കോർഡുകളും തകർത്ത് ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷിന് സമ്മാനമായി ലഭിക്കുന്ന തുക എത്രയായിരിക്കും? നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറനെതിരെ ഗുകേഷ് നേടിയ ഐതിഹാസിക വിജയത്തിനു പിന്നാലെ ചില കോണുകളിൽ നിന്നെങ്കിലും ഉയർന്ന സംശയം. ചെസിനെ ഗൗരവത്തോടെ കാണുന്ന കുട്ടികൾക്ക് ഉൾപ്പെടെ പ്രചോദനം നൽകുന്നതാണ് ചാംപ്യൻഷിപ്പിലെ സമ്മാനത്തുക എന്നതാണ് യാഥാർഥ്യം.

സിംഗപ്പൂർ∙ പതിനെട്ടാം വയസ്സിൽ സർവ റെക്കോർഡുകളും തകർത്ത് ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷിന് സമ്മാനമായി ലഭിക്കുന്ന തുക എത്രയായിരിക്കും? നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറനെതിരെ ഗുകേഷ് നേടിയ ഐതിഹാസിക വിജയത്തിനു പിന്നാലെ ചില കോണുകളിൽ നിന്നെങ്കിലും ഉയർന്ന സംശയം. ചെസിനെ ഗൗരവത്തോടെ കാണുന്ന കുട്ടികൾക്ക് ഉൾപ്പെടെ പ്രചോദനം നൽകുന്നതാണ് ചാംപ്യൻഷിപ്പിലെ സമ്മാനത്തുക എന്നതാണ് യാഥാർഥ്യം.
ലോക ചെസ് ചാംപ്യൻഷിപ്പിലെ ആകെ സമ്മാനത്തുക 2.5 മില്യൻ യുഎസ് ഡോളറാണ്. അതായത് ഏതാണ്ട് 21.20 കോടി രൂപ! ആകെയുള്ള 14 ഗെയിമുകളിൽ ഓരോ ഗെയിം ജയിക്കുമ്പോഴും ജേതാവിന് ലഭിക്കുക 1.69 കോടിയോളം രൂപയാണ്.
ഈ കണക്കു പ്രകാരം മൂന്നു ജയം നേടിയ ഗുകേഷിന് 5.07 കോടി രൂപയോളമാണ് സമ്മാനമായി ലഭിച്ചത്. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ബാക്കിയുള്ള സമ്മാനത്തുക ഇരുവർക്കുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുക.
ഫലത്തിൽ ഗുകേഷിന് 1.35 മില്യൻ യുഎസ് ഡോളറാണ് ലോക ചെസ് ചാംപ്യൻഷിപ്പിൽനിന്ന് സമ്മാനമായി ലഭിക്കുക. ഇത് ഏതാണ്ട് 11.45 കോടി രൂപയോളം വരും. അവസാന നിമിഷം വരുത്തിയ അപ്രതീക്ഷിത പിഴവിൽ കിരീടം കൈവിട്ട ചൈനീസ് താരത്തിനും ലഭിക്കും 1.15 മില്യൻ യുഎസ് ഡോളർ. അതായത് 9.75 കോടിയോളം ഇന്ത്യൻ രൂപ.
സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന 2024 ലോക ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യനെ അവസാന ഗെയിമിൽ കീഴടക്കിയാണ് 18–ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്. 58 നീക്കങ്ങളിൽ ഗുകേഷ്, ഡിങ് ലിറനെ തോൽപിച്ചു. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5.
2023 ൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ യാൻ നീപോംനീഷിയെ തോൽപിച്ചാണു ഡിങ് ചാംപ്യനായത്. ചാംപ്യന്റെ എതിരാളിയെ കണ്ടെത്താൻ നടത്തിയ, 8 പേർ പങ്കെടുത്ത കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിച്ചാണ് ഗുകേഷ് ഡിങ്ങിനെ നേരിട്ടത്. പുതിയ ലോക ചാംപ്യന്റെ കിരീടധാരണം ഇന്നു 3.30നു നടക്കും.