വേതനമില്ല; സ്പോർട്സ് കൗൺസിൽ ജീവനക്കാർക്ക് വേദനയുടെ പുതുവർഷം
തിരുവനന്തപുരം ∙ നാടെങ്ങും ക്രിസ്മസ്–പുതുവർഷ ആഘോഷങ്ങൾ നിറയുമ്പോൾ സംസ്ഥാനത്തെ കായിക പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കേണ്ട സംസ്ഥാന സ്പോർട്സ് കൗൺസിലിലെ പരിശീലകർ ഉൾപ്പെടെ വേതനമില്ലാതെ പ്രതിസന്ധിയിൽ. താൽക്കാലിക ജീവനക്കാർക്ക് 2 മാസത്തെയും സ്ഥിരം ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെയും ശമ്പളം ക്രിസ്മസ് ആയിട്ടും കിട്ടിയിട്ടില്ല.

അവശ കായികതാരങ്ങളുടെ പെൻഷൻ മുടങ്ങിയിട്ട് 2 മാസമായി. മുൻ ജീവനക്കാരുടെ പെൻഷനും കുടിശികയാണ്. 5 വർഷത്തിനിടെ വിരമിച്ചവർക്ക് നൽകാനുള്ള ലക്ഷങ്ങളും കുടിശികയായി തുടരുന്നു. സർക്കാർ പ്ലാൻ ഫണ്ട് പകുതിയായി വെട്ടിക്കുറച്ചതും പണം കൃത്യമായി നൽകാത്തതുമാണ് കൗൺസിലിനെ പ്രതിസന്ധിയിലാക്കുന്നത്.
കൗൺസിലിൽ 75 പേരാണ് സ്ഥിരം പരിശീലകരായുള്ളത്. 2011 മുതൽ സ്ഥിരം പരിശീലക നിയമനം നടന്നിട്ടില്ല. അറുപതിലേറെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതിനു പകരമാണ് എഴുപതിലേറെ കരാർ പരിശീലകരെ നിയമിച്ചിരിക്കുന്നത്. ഇവരിൽ 19 പേർക്ക് സ്ഥിരം ജീവനക്കാർക്കൊപ്പം നോൺപ്ലാൻ ഫണ്ടിൽ നിന്നു ശമ്പളം നൽകുന്നുണ്ട്. ബാക്കിയുള്ളവർക്ക് ഓഗസ്റ്റ് മുതലുള്ള ശമ്പളം കുടിശികയായിരുന്നതിൽ 2 മാസത്തേത് രണ്ടാഴ്ച മുൻപ് നൽകി.
ഓഫിസിലെയും ഹോസ്റ്റലുകളിലെയും ദിവസ വേതനക്കാർക്കും 2 മാസത്തെ ശമ്പളം കിട്ടാനുണ്ട്. 5 വർഷത്തിനിടെ വിരമിച്ചവർക്ക് 15 മുതൽ 45 ലക്ഷം രൂപ വരെയാണ് നൽകാനുള്ളത്. 11–ാം ശമ്പള കമ്മിഷൻ ശുപാർശകൾ ഇതുവരെ കൗൺസിലിൽ നടപ്പാക്കിയിട്ടുമില്ല.
കായിക വകുപ്പ് സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്കെഎഫ്) എന്ന പുതിയ കമ്പനി രൂപീകരിച്ചതോടെ സർക്കാർ ഫണ്ട് അനുവദിക്കുന്നതിൽ ഉൾപ്പെടെ മുൻഗണന അതിനാണെന്നും കൗൺസിലിനെ അവഗണിക്കുകയാണെന്നും പരാതിയുണ്ട്. കൗൺസിൽ നടത്തിയിരുന്ന പല പദ്ധതികളും ഇപ്പോൾ എസ്കെഎഫിനു കീഴിലാണ്. പരിശീലകർക്കു കൗൺസിലിലെ പരിശീലകരെക്കാൾ വേതനവും കൂടുതലാണ്.