ഖേൽരത്ന നോമിനേഷൻ സമർപ്പിച്ചതിൽ പിഴവു സംഭവിച്ചു: വിശദീകരണവുമായി മനു ഭാക്കർ
ന്യൂഡൽഹി ∙ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാര വിവാദത്തിൽ പ്രതികരിച്ച് ഇന്ത്യയുടെ ഒളിംപിക് മെഡൽ ജേതാവ് മനു ഭാക്കർ. ഖേൽരത്ന പുരസ്‌കാരത്തിനായി നോമിനേഷൻ സമർപ്പിച്ചതിൽ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട്.

ന്യൂഡൽഹി ∙ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാര വിവാദത്തിൽ പ്രതികരിച്ച് ഇന്ത്യയുടെ ഒളിംപിക് മെഡൽ ജേതാവ് മനു ഭാക്കർ. ഖേൽരത്ന പുരസ്‌കാരത്തിനായി നോമിനേഷൻ സമർപ്പിച്ചതിൽ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അത് എന്റെ വ്യക്തിപരമായ പിഴവാണെന്ന് കരുതുന്നുവെന്നും തിരുത്തൽ നടപടികൾ ഉടനുണ്ടാകുമെന്നും മനു ഭാക്കർ തന്റെ സമൂഹമാധ്യമ പേജിൽ കുറിച്ചു.
രാജ്യത്തിനായി മത്സരിക്കുക എന്നതാണ് തന്റെ കടമ. പുരസ്കാരങ്ങൾ പ്രചോദനമാണെങ്കിലും അതല്ല പ്രധാന ലക്ഷ്യമെന്നും മനു ഭാക്കർ പറഞ്ഞു. മനു ഭാക്കറിനെ ഖേൽരത്ന പുരസ്കാരത്തിന് പരിഗണിക്കാത്തത് വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.