‘സ്വാഭാവികമായ വൈകാരിക പ്രകടനം മാത്രം’: കായികമേളയിലെ വിലക്കിനെതിരെ നവാമുകുന്ദ സ്കൂൾ അപ്പീൽ നൽകി
മലപ്പുറം ∙ സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തിന്റെ പേരിൽ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ വിലക്കിനെതിരെ തിരുനാവായ നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ അപ്പീൽ നൽകി. സ്കൂളിലെ അധ്യാപകർ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലെത്തിയാണ് അപ്പീൽ സമർപ്പിച്ചത്.

നവംബറിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ചാംപ്യൻപട്ടം നിശ്ചയിച്ചത് സംബന്ധിച്ച തർക്കമാണ് പ്രതിഷേധത്തിനു കാരണമായത്. സമാപനച്ചടങ്ങിനിടെ പ്രതിഷേധമുയർത്തിയ കോതമംഗലം മാർ ബേസിൽ, തിരുനാവായ നവാമുകുന്ദ എന്നീ സ്കൂളുകൾക്ക് അടുത്തവർഷത്തെ കായികമേളയിൽ വിലക്കേർപ്പെടുത്തുകയായിരുന്നു.
പ്രതിഷേധത്തിനിടയാക്കിയ സാഹചര്യം നവാമുകുന്ദ സ്കൂൾ അപ്പീലിൽ വിശദീകരിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി രണ്ടാംസ്ഥാനം നഷ്ടപ്പെട്ടപ്പോൾ സ്വാഭാവികമായ വൈകാരിക പ്രകടനം മാത്രമാണു കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായതെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും സ്കൂൾ അധികൃതർ മന്ത്രിയെ അറിയിച്ചു.