അടിച്ചു കയറി കേരളം! 3 സ്വർണം, 4 വെള്ളി, 2 വെങ്കലം
ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിന്റെ മൂന്നാം ദിനം കേരളത്തിന്റെ മെഡൽക്കൊയ്ത്ത്. 3 സ്വർണവും 4 വെള്ളിയും 2 വെങ്കലവുമാണ് ഇന്നലെ മാത്രം കേരളത്തിന്റെ കൗമാര താരങ്ങൾ നേടിയത്. ആൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോട് കുട്ടമത്ത് ജിവിഎച്ച്എസ്എസിലെ കെ.സി.സർവാൻ, ഹൈജംപിൽ കോട്ടയം മുരിക്കുംവയൽ ഗവ.വിഎച്ച്എസ്എസിലെ ജ്യുവൽ തോമസ്, പെൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ ജീന ബേസിൽ എന്നിവരാണ് സ്വർണ ജേതാക്കൾ.

റാഞ്ചി ∙ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിന്റെ മൂന്നാം ദിനം കേരളത്തിന്റെ മെഡൽക്കൊയ്ത്ത്. 3 സ്വർണവും 4 വെള്ളിയും 2 വെങ്കലവുമാണ് ഇന്നലെ മാത്രം കേരളത്തിന്റെ കൗമാര താരങ്ങൾ നേടിയത്. ആൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോട് കുട്ടമത്ത് ജിവിഎച്ച്എസ്എസിലെ കെ.സി.സർവാൻ, ഹൈജംപിൽ കോട്ടയം മുരിക്കുംവയൽ ഗവ.വിഎച്ച്എസ്എസിലെ ജ്യുവൽ തോമസ്, പെൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ ജീന ബേസിൽ എന്നിവരാണ് സ്വർണ ജേതാക്കൾ.
മൂന്നാം ദിനത്തിലെ ഉജ്വല പ്രകടനത്തോടെ കേരളം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ചുകയറി. കേരളം 63 പോയിന്റ് നേടിയപ്പോൾ 58 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനത്തുമാണ്. മീറ്റ് ഇന്നു സമാപിക്കും. സീനിയർ സ്കൂൾ അത്‍ലറ്റിക്സിൽ നിലവിലെ ജേതാക്കളാണ് കേരളം.
ആൺകുട്ടികളുടെ റേസ്‌വോക്കിൽ മുഹമ്മദ് സുൽത്താൻ (ഐഡിയൽ ഇഎച്ച്എസ്എസ് കടകശ്ശേരി), 400 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് അഷ്ഫാഖ് (ജിവി രാജ, തിരുവനന്തപുരം), പോൾവോൾട്ടിൽ ശിവദേവ് രാജീവ് (മാർ ബേസിൽ കോതമംഗലം), പെൺകുട്ടികളുടെ ഷോട്പുട്ടിൽ ഹെനിൻ എലിസബത്ത് (ജിവിഎച്ച്എസ്എസ് കുട്ടമത്ത്) എന്നിവരാണ് ഇന്നലെ വെള്ളി നേടിയത്.
പോൾവോൾട്ടിൽ ഇ.കെ.മാധവും (മാർ ബേസിൽ കോതമംഗലം) 400 മീറ്റർ ഹർഡിൽസിൽ എം.ജ്യോതികയും (പറളി എച്ച്എസ്) വെങ്കല മെഡൽ ജേതാക്കളുമായി. കഴിഞ്ഞദിവസം 400 മീറ്ററിൽ വെള്ളി നേടിയ ജ്യോതികയുടെ മീറ്റിലെ രണ്ടാം മെഡലാണിത്.