ഇത്തവണ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാനാകില്ലെന്ന് പി.ടി. ഉഷ; കേരളത്തിന്റെ മെഡൽമോഹങ്ങൾക്കും തിരിച്ചടി
![pt-usha-main New Delhi 2022 September 28 : P T Usha , Member of parliament, Rajya Sabha , Athlete
@ Rahul R Pattom / Manorama](https://img-mm.manoramaonline.com/content/dam/mm/mo/premium/sports/images/2024/6/27/pt-usha-main.jpg?w=575&h=299)
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താനാകില്ലെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ. കളരിപ്പയറ്റ് മത്സരയിനമാക്കണമെന്ന ഡൽഹി ഹൈക്കോടതി വിധിയേക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് പി.ടി. ഉഷ വ്യക്തമാക്കി. ഒരുക്കങ്ങളെല്ലാം

ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താനാകില്ലെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ. കളരിപ്പയറ്റ് മത്സരയിനമാക്കണമെന്ന ഡൽഹി ഹൈക്കോടതി വിധിയേക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് പി.ടി. ഉഷ വ്യക്തമാക്കി. ഒരുക്കങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഇനി പുതിയ ഇനം ഉൾപ്പെടുത്തുന്നത് പ്രയാസമാണെന്നും പി.ടി. ഉഷ മനോരമ ന്യൂസിനോട് വ്യക്തമാക്കി.
അതേസമയം, ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കളരിപ്പയറ്റിനെ മത്സരയിനങ്ങളിൽനിന്ന് ഒഴിവാക്കി പ്രദർശനയിനമാക്കിയ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ് കോടതി വിധി. ഹരിയാന ഫരീദാബാദിൽനിന്നുള്ള മത്സരാർഥി ഹർഷിത യാദവിന്റെ ഹർജയിലായിരുന്നു നടപടി. കളരിപ്പയറ്റിനെ മത്സരയിനമാക്കി ഒരാഴ്ചയ്ക്കുള്ളിൽ പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷനും ഉത്തരാഖണ്ഡ് സർക്കാരിനും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
അതേസമയം, കോടതി വിധിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു പി.ടി. ഉഷയുടെ പ്രതികരണം. കളരിപ്പയറ്റ് മത്സര ഇനമാക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതോടെ ദേശീയ ഗെയിംസിൽ കേരളത്തിന്റെ പ്രതീക്ഷ വർധിച്ചിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസിൽ 19 സ്വർണമടക്കം 22 മെഡലുകളാണു കേരളം കളരിപ്പയറ്റിൽ നിന്നു നേടിയത്. കളരിപ്പയറ്റ് മത്സരത്തിനുള്ള എല്ലാ തയാറെടുപ്പുകളും സംസ്ഥാനം നേരത്തേ തന്നെ പൂർത്തിയാക്കിയിരുന്നു.
‘‘കോടതി വിധി എന്താണെന്നതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ഇന്ത്യയിൽ ഒരുപാട് മത്സരയിനങ്ങളുണ്ട്. അതെല്ലാം ഒരു ഗെയിംസിൽ നടത്താനാകില്ല. അതുകൊണ്ട് മത്സയിനങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നതിന് ചില നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് പോലുള്ള രാജ്യാന്തര വേദികളിൽ അംഗീകാരമുള്ള ഇനങ്ങളാണ് പൊതുവെ ഉൾപ്പെടുത്താറുള്ളത്. അത്തരം 34 ഇനങ്ങളാണ് ഇത്തവണ ഉത്തരാഖണ്ഡിലെ ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.’’
‘‘അതിനു പുറമേ ആതിഥ്യം വഹിക്കുന്ന സംസ്ഥാനങ്ങൾക്ക് രണ്ട് ഇനങ്ങൾ പ്രത്യേകമായി അനുവദിക്കും. ഇത്തവണ ആതിഥ്യം വഹിക്കുന്നത് ഉത്തരാഖണ്ഡ് ആയതിനാൽ അവർ ആവശ്യപ്പെട്ട രണ്ട് ഇനങ്ങൾ അനുവദിച്ചിട്ടുണ്ട്. അടുത്ത തവണ മുതൽ കൂടുതൽ ഗെയിംസ് ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതിനായി അടുത്ത ഗെയിംസ് മുതൽ പ്രത്യേക നിയമങ്ങൾ കൊണ്ടുവരും.’’
‘‘കളരിപ്പയറ്റ് എന്തായാലും ഇത്തവണ മത്സരയിനമാക്കി നടത്താൻ കഴിയില്ല. കാരണം ദേശീയ ഗെയിംസ് ആരംഭിക്കാൻ അധികം ദിവസങ്ങളില്ലല്ലോ’ – പി.ടി. ഉഷ പറഞ്ഞു. 2015ൽ കേരളം ആതിഥ്യം വഹിച്ച 35–ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അന്ന് പ്രദർശനയിനമായിരുന്നു. 2023 ഗോവ ഗെയിംസിൽ മത്സരയിനമായി. എന്നാൽ, ഇക്കുറി പ്രദർശന ഇനങ്ങളുടെ നിരയിലേക്കു മാറ്റുകയായിരുന്നു.