ഖേലോ ഇന്ത്യ പാരാ ഗെയിംസ് തുടങ്ങി; മത്സരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1300ലേറെ താരങ്ങൾ

Mail This Article
ന്യൂഡൽഹി ∙ ഖേലോ ഇന്ത്യ പാരാ ഗെയിംസിനു ഡൽഹിയിൽ തുടക്കമായി. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും നിശ്ചയദാർഡ്യത്തോടെ മുന്നേറുന്ന പാരാ അത്‌ലീറ്റുകൾ രാജ്യത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1300ലേറെ പാരാ അത്‌ലീറ്റുകളാണ് 27 വരെ നടക്കുന്ന ഗെയിംസിൽ ഭാഗമാകുക.
പാരാ ഒളിംപിക്സിൽ മെഡൽ നേടിയ സിമ്രാൻ ശർമ, പ്രവീൺ കുമാർ, നിതേഷ് കുമാർ, നിത്യശ്രീ, പ്രീതി പാൽ എന്നിവരും ചേർന്നാണു മേള ഉദ്ഘാടനം ചെയ്തത്. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയം, ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, കർണി സിങ് ഷൂട്ടിങ് റേഞ്ച് എന്നിവിടങ്ങളിലായാണു മത്സരം നടക്കുന്നത്. കേരളത്തിൽ നിന്നുള്ള എട്ടു പേരുടെ ആദ്യ സംഘം കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു.