Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിക്കൂട്ടം ചാലഞ്ച്: ആദ്യഘട്ടം പട്ടികയായി; ഇനി 11ൽ 3

kalikoottam-challenge

കോട്ടയം ∙ കായിക മേഖലയിലെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി മലയാള മനോരമയും പ്രമുഖ ബാങ്കിതര ധനസ്ഥാപനമായ മാക്സ്‌വാല്യു ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സും ചേർന്നു നടത്തിയ കളിക്കൂട്ടം ചാലഞ്ചിന്റെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടതു 11 തദ്ദേശ സ്ഥാപനങ്ങൾ.

സംസ്ഥാനത്തെ 150ൽ പരം തദ്ദേശസ്ഥാപനങ്ങൾ ആവേശപൂർവം പങ്കെടുത്ത ചാലഞ്ചിൽ, അപേക്ഷയോടൊപ്പം അവർ സമർപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സിലക്‌ഷൻ. ഇതിലെ ആദ്യ 3 വിജയികളെ ജനുവരിയിൽ പ്രഖ്യാപിക്കും. 1,2,3 സ്ഥാനക്കാർക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 2 ലക്ഷം രൂപ വീതം കാഷ് അവാർഡും ട്രോഫിയുമാണ് സമ്മാനം. പ്രാദേശിക ഭരണസംവിധാനങ്ങളുടെ പിന്തുണയോടെ കായിക മേഖലയ്ക്ക് ഉണർവു നൽകാൻ മനോരമ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് അവാർഡ്.

ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 11 തദ്ദേശ സ്ഥാപനങ്ങൾ ഇവ:

1. ബേഡഡുക്ക പഞ്ചായത്ത് (കാസർകോട്)

2. തൃക്കരിപ്പുർ പഞ്ചായത്ത് (കാസർകോട്)

3. ഈസ്റ്റ് എളേരി പഞ്ചായത്ത് (കാസർകോട്)

4. മേപ്പാടി പഞ്ചായത്ത് (വയനാട്)

5. മീനങ്ങാടി പഞ്ചായത്ത് (വയനാട്)

6. മേലൂർ പഞ്ചായത്ത് (തൃശൂർ)

7. എറണാകുളം ജില്ലാ പഞ്ചായത്ത്

8. ഏലൂർ മുനിസിപ്പാലിറ്റി (എറണാകുളം)

9. വണ്ടിപ്പെരിയാർ പഞ്ചായത്ത് (ഇടുക്കി)

10. പെരുവന്താനം പഞ്ചായത്ത് (ഇടുക്കി)

11. ഏഴംകുളം പഞ്ചായത്ത് (പത്തനംതിട്ട)