മരണം എന്റെ കണ്ണിൽ തൊട്ടു: ഒസാക്ക
ബ്രിസ്ബെയ്ൻ ∙ ‘മരണത്തെ മുന്നിൽക്കണ്ട നിമിഷമായിരുന്നു അത്. ഞാനും എന്റെ സഹോദരിയും അവധിക്കാലം ആഘോഷിക്കാനാണു ബഹാമസിനു സമീപം ബ്രിട്ടന്റെ അധീനതയിലുള്ള ടർക്സ് ദ്വീപിലെത്തിയത്. Osaka, Malayalam News, Manorama Online

ബ്രിസ്ബെയ്ൻ ∙ ‘മരണത്തെ മുന്നിൽക്കണ്ട നിമിഷമായിരുന്നു അത്. ഞാനും എന്റെ സഹോദരിയും അവധിക്കാലം ആഘോഷിക്കാനാണു ബഹാമസിനു സമീപം ബ്രിട്ടന്റെ അധീനതയിലുള്ള ടർക്സ് ദ്വീപിലെത്തിയത്.
ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ച ശേഷമുള്ള ആദ്യ അവധിക്കാലം. കടലിൽ ചെറുവഞ്ചിയിൽ സഞ്ചരിക്കുകയായിരുന്നു ഞങ്ങൾ. പെട്ടെന്നാണു ശക്തമായി തിരയിൽ നിയന്ത്രണം തെറ്റി ഞങ്ങൾ മുങ്ങിപ്പോയത്. ഞാൻ ആഴങ്ങളിലേക്കു പോയി.
എനിക്കാണെങ്കിൽ നീന്തൽ അത്ര വശമില്ലായിരുന്നു. എന്റെ കണ്ണിൽ ഇരുട്ടുകയറി. ഒരു നിമിഷത്തേക്കു കോർട്ടും കിരീടങ്ങളും കുടുംബവുമൊക്കെ മനസ്സിലൂടെ തിരയടിച്ചു പോയി.
എന്റെ ഭാഗ്യമെന്നു പറയട്ടെ, മറ്റൊരു തിര വന്ന് ഞങ്ങളെ കരയിലേക്ക് അടിച്ചു കയറ്റി’ – ബ്രിസ്ബെയ്ൻ ഓപ്പണിനു മുന്നോടിയായി മാധ്യമപ്രവർത്തകരോടാണു ജാപ്പനീസ് ടെന്നിസ് താരം നവോമി ഒസാക്ക തന്റെ അനുഭവം പങ്കുവച്ചത്.