പിണറായി വിജയൻ, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ എന്നിവരുടെ പൊതുവായ പ്രത്യേകതകളിലൊന്ന് മൂന്നുപേരും അവരുടെ പേരിനൊപ്പം ജൻമനാടിന്റെ പേരുകൂടി സൂക്ഷിക്കുന്നുവെന്നുള്ളതാണ്. ഇതേ മാതൃക ഇന്ത്യയിലെ ക്രിക്കറ്റർമാർ പിന്തുടർന്നാൽ എങ്ങനെയിരിക്കും... ഉത്തംനഗർ വിരാട്, നാഗ്പുർ രോഹിത്, മാമ്പളം അശ്വിൻ! വിരാട്

പിണറായി വിജയൻ, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ എന്നിവരുടെ പൊതുവായ പ്രത്യേകതകളിലൊന്ന് മൂന്നുപേരും അവരുടെ പേരിനൊപ്പം ജൻമനാടിന്റെ പേരുകൂടി സൂക്ഷിക്കുന്നുവെന്നുള്ളതാണ്. ഇതേ മാതൃക ഇന്ത്യയിലെ ക്രിക്കറ്റർമാർ പിന്തുടർന്നാൽ എങ്ങനെയിരിക്കും... ഉത്തംനഗർ വിരാട്, നാഗ്പുർ രോഹിത്, മാമ്പളം അശ്വിൻ! വിരാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിണറായി വിജയൻ, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ എന്നിവരുടെ പൊതുവായ പ്രത്യേകതകളിലൊന്ന് മൂന്നുപേരും അവരുടെ പേരിനൊപ്പം ജൻമനാടിന്റെ പേരുകൂടി സൂക്ഷിക്കുന്നുവെന്നുള്ളതാണ്. ഇതേ മാതൃക ഇന്ത്യയിലെ ക്രിക്കറ്റർമാർ പിന്തുടർന്നാൽ എങ്ങനെയിരിക്കും... ഉത്തംനഗർ വിരാട്, നാഗ്പുർ രോഹിത്, മാമ്പളം അശ്വിൻ! വിരാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിണറായി വിജയൻ, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ എന്നിവരുടെ പൊതുവായ പ്രത്യേകതകളിലൊന്ന് മൂന്നുപേരും അവരുടെ പേരിനൊപ്പം ജൻമനാടിന്റെ പേരുകൂടി സൂക്ഷിക്കുന്നുവെന്നുള്ളതാണ്. ഇതേ മാതൃക ഇന്ത്യയിലെ ക്രിക്കറ്റർമാർ പിന്തുടർന്നാൽ എങ്ങനെയിരിക്കും... ഉത്തംനഗർ വിരാട്, നാഗ്പുർ രോഹിത്, മാമ്പളം അശ്വിൻ! വിരാട് കോലിയായും രോഹിത് ശർമയായും രവിചന്ദ്രൻ അശ്വിനായും ആരാധക മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങൾ സ്വന്തം നാടിനെ ഒപ്പം കൂട്ടാതിരുന്നതു നന്നായി, അല്ലേ...

എന്നാൽ, ശനിയാഴ്ച ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ അനായാസം ജേതാവായ ജപ്പാന്റെ നവോമി ഒസാകയെക്കുറിച്ചു പറയുമ്പോൾ നമ്മുടെ പേരു സങ്കൽപങ്ങൾ അറബിക്കടലിലെത്തും. ജൻമനാടിനെ ഒപ്പംകൂട്ടിയ അപൂർവ രാജ്യാന്തര താരങ്ങളിൽ ആദ്യ പേരുകാരിയാകുന്നു നവോമി ഒസാക എന്ന ഇരുപത്തിമൂന്നുകാരി.

ADVERTISEMENT

ജപ്പാനിലെ ഹോൻഷു ദ്വീപിലുള്ള ഒസാകയിലാണു നവോമിയുടെ ജനനം. അമ്മ തമാകിയുടെ പേരിനൊപ്പവും ഒസാകയുണ്ട്. യുഎസിൽനിന്നു പഠനാർഥം ജപ്പാനിലെത്തിയ ഹെയ്തി സ്വദേശി ലിയനാഡ് ഫ്രാങ്കോയെ ജീവിതത്തിലേക്കു കൂട്ടിയെങ്കിലും തമാകി ജാപ്പനീസ് പാരമ്പര്യം കൈവിട്ടില്ല. മകൾക്കു ജപ്പാൻ തനിമയുള്ള പേരുതന്നെയിട്ടു.

നവോമി ഒസാക ഓസ്ട്രേലിയൻ ഓപ്പൺ ട്രോഫിയുമായി. (ചിത്രം: William WEST / AFP)

നവോ എന്ന ജാപ്പനീസ് വാക്കിന് വിശ്വസ്തതയുള്ള, തുറന്നു പറയുന്ന എന്നൊക്കെയാണർഥം. മി എന്നാൽ സൗന്ദര്യമുള്ളത്. പേരിനോടു 101 ശതമാനവും ആത്മാർഥത കാട്ടുന്നവളാകുന്നു നവോമി ഒസാക.

ADVERTISEMENT

കഴിഞ്ഞ വർഷം യുഎസ് ഓപ്പണിൽ ഒസാകയുടെ ധീരമായ നിലപാടുകൾ ഫ്‌ളഷിങ് മീഡോസിലൂടെ ലോകമറിഞ്ഞു. യുഎസിൽ പൊലീസിന്റെയും തദ്ദേശീയരുടെയും ക്രൂരതയ്ക്ക് ഇരയായി ജീവൻ വെടിഞ്ഞ കറുത്ത വർഗക്കാരുടെയും അഭയാർഥികളുടെയും പേരുകളെഴുതിയ മാസ്‌ക്കുകൾ അണിഞ്ഞായിരുന്നു ഓരോ മത്സരത്തിലും ഒസാക ഇറങ്ങിയത്. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ ക്യാംപെയ്ൻ സജീവമായി നിന്ന കാലത്ത് കോർട്ടിലെ അചഞ്ചല നിലപാടിലൂടെ നവോമി തന്റെ പൗരബോധം തുറന്നുകാട്ടി. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സിൻസിനാറ്റിയിലെ ഒരു ടൂർണമെന്റിൽനിന്നു നവോമി പിൻമാറിയതും താൻ ഏറ്റെടുത്ത വിഷയം ലോകശ്രദ്ധയിലേക്കെത്തിക്കാനാണ്.

ഓസ്ട്രേലിയൻ ഓപ്പൺ വിജയാഹ്ലാദത്തിൽ നവോമി ((ചിത്രം: William WEST / AFP)

മൂന്നാം വയസ്സിൽ മാതാപിതാക്കളോടാപ്പം ജപ്പാനിൽനിന്നും യുഎസിലെത്തി കുട്ടിക്കാലത്തുതന്നെ അമേരിക്കൻ ജനതയുടെ വർണവെറി മനോഭാവത്തിന്റെ കയ്പറിഞ്ഞ നവോമിക്കല്ലാതെ മറ്റാർക്ക് ഇത്തരം പ്രശ്‌നങ്ങളിൽ സ്‌പോർട്ടിങ് സ്പിരിറ്റ് കൈവിടാതെ ഇടപെടൽ നടത്താനാകും?

ADVERTISEMENT

1999ൽ ഫ്രഞ്ച് ഓപ്പൺ വനിതാ ഡബിൾസിൽ അമേരിക്കൻ സഹോദരിമാരായ സെറീന വില്യംസും വീനസ് വില്യംസും ജേതാക്കളാകുന്നതു കണ്ടപ്പോഴാണു തന്റെ 2 വയസ്സുകാരി മകളുടെ ഭാവി ടെന്നിസ് റാക്കറ്റിലാണെന്നു ഫ്രാങ്കോ മനസ്സിലാക്കുന്നത്. യുഎസിലെത്തിയ ആദ്യ നാളുകളിൽ പരിശീലനത്തിനു സൗകര്യമില്ലാതെ ബുദ്ധിമുട്ടിയെങ്കിലും സാമ്പത്തിക ഭദ്രത കൈവരിച്ചതോടെ നവോമിക്കും ചേച്ചി മാറിക്കും പരിശീലനമൊരുക്കാൻ കുടുംബം വിവിധ സ്ഥലങ്ങളിലേക്കു താമസം മാറി. പരിശീലകന്റെ ദൗത്യം ഫ്രാങ്കോ സ്വയമേറ്റെടുത്തു.

ഓസ്ട്രേലിയൻ ഓപ്പൺ ട്രോഫിയുമായി നവോമി ഒസാക. (ചിത്രം: Patrick HAMILTON / AFP)

നേട്ടങ്ങളിലേക്കു നവോമി എയ്‌സ് പായിച്ചു കയറിയതു പെട്ടെന്നായിരുന്നു. മികച്ച അക്കാദമികളിൽ പരിശീലനം നേടിയതോടെ ഐടിഎഫ് ടൂർ സർക്യൂട്ടുകളിലൂടെ നവോമി മിടുക്കു തെളിയിച്ചു. 2018ലെ യുഎസ് ഓപ്പൺ ഫൈനലിൽ സാക്ഷാൽ സെറീന വില്യംസിനെ തോൽപിച്ചു പ്രഥമ ഗ്രാൻസ്‌ലാം കിരീടം നേടിയപ്പോൾ ടെന്നിസ് വിദഗ്ധർ പ്രവചിച്ചു - ഇതാ, വനിതാ ടെന്നിസിൽ പുതിയ യുഗത്തിനു തുടക്കമാകുന്നു.

പിന്നീടു കളിച്ച മൂന്ന് ഗ്രാൻസ്ലാം ഫൈനലുകളിലും കിരീടം. ഫൈനൽ കളിച്ച ആദ്യ നാല് ഗ്രാൻസ്‌ലാമുകളിലും കിരീടം മറ്റാർക്കും വിട്ടുകൊടുക്കാതെ റോജർ ഫെഡററും മോണിക്ക സെലസും കൈവരിച്ച റെക്കോർഡിനൊപ്പം നിൽക്കുകയാണ് ഇപ്പോൾ ഒസാക. വനിതാ ടെന്നിസിൽ നവോമി സൂര്യൻ ഉദയം ചെയ്തിരിക്കുന്നു. ഉദയസൂര്യന്റെ നാട്ടിൽനിന്ന് പവർ സെർവുകൾ കരുത്താക്കി  ടെന്നിസ് ലോകത്തു നവോമി 100 വാട്ടിൽ പ്രകാശം പരത്തുന്ന ഭാവികാലത്തിനായി കാത്തിരിക്കാം.

English Summary: Naomi Osaka shines at Australian Open for 4th Grand Slam title

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT