പരുക്കിനെ വീഴ്ത്തി നദാൽ സെമിയിൽ; പിന്നാലെ പിന്മാറ്റം
ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ വയറിനേറ്റ പുരുക്കിൽ നിന്നു മുക്തനാവാത്തതിനാൽ സ്പാനിഷ് താരം റാഫേൽ നദാൽ വിമ്പിൾഡനിൽ നിന്നു പിൻമാറി. ഇതോടെ സെമിയിൽ നദാലിന്റെ എതിരാളിയായിരുന്ന ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസ് ഫൈനലിലെത്തി. | Rafael Nadal | Manorama News

ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ വയറിനേറ്റ പുരുക്കിൽ നിന്നു മുക്തനാവാത്തതിനാൽ സ്പാനിഷ് താരം റാഫേൽ നദാൽ വിമ്പിൾഡനിൽ നിന്നു പിൻമാറി. ഇതോടെ സെമിയിൽ നദാലിന്റെ എതിരാളിയായിരുന്ന ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസ് ഫൈനലിലെത്തി.
നേരത്തെ, ക്വാർട്ടർ ഫൈനലിൽ റാഫേൽ നദാൽ തോൽപിച്ചത് എതിരാളി ടെയ്‌ലർ ഫ്രിറ്റ്സിനെയും ഒപ്പം പരുക്കിനെയും. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 3–6, 7–5, 3–6, 7–5, 7–6 എന്ന സ്കോറിനായിരുന്നു നദാലിന്റെ ജയം. 19 എയ്സുകളുമായി നദാലിനെ വിറപ്പിച്ചെങ്കിലും ഇരുപത്തിനാലുകാരൻ ഫ്രിറ്റ്സിന് അഞ്ചാം സെറ്റിലെ ടൈബ്രേക്കറിൽ കാലിടറി. ടൈബ്രേക്കറിൽ 10–4നായിരുന്നു നദാലിന്റെ ജയം.
രണ്ടാം സെറ്റിനിടെ വയറിനു പരുക്കേറ്റ നദാൽ മെഡിക്കൽ ടൈം ഔട്ട് എടുത്തെങ്കിലും പിന്നീട് ശക്തമായി തിരിച്ചു വന്നു. കളിയിൽ നിന്നു പിന്മാറാൻ ഗാലറിയിലിരുന്ന പിതാവും സഹോദരിയും ആവശ്യപ്പെട്ടെങ്കിലും നദാൽ മത്സരം തുടരാൻ തീരുമാനിക്കുകയായിരുന്നു.
മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ സെമിഫൈനൽ കളിക്കാൻ തനിക്കു സാധിക്കുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചെങ്കിലും ഇന്നലെ നദാൽ പരിശീലനത്തിറങ്ങിയിരുന്നു. പിന്നാലെയാണ് നദാലിന്റെ പിന്മാറ്റം.
English Summary: Rafael Nadal withdraws from Wimbledon ahead of semi final against Nick Kyrgios due to injury