‘ഏറ്റവും ഭംഗിയുള്ള സമ്മാനം’; വീട്ടിലെ കുഞ്ഞതിഥിയെ വരവേറ്റ് ഷറപ്പോവ
മോസ്‌കോ ∙ ലോക ടെന്നിസിലെ ഗ്ലാമർ താരവും മുന്‍ ലോക ഒന്നാം നമ്പറുമായ റഷ്യയുടെ മരിയ ഷറപ്പോവ അമ്മയായി. ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സിനും ഷറപ്പോവയ്ക്കും കൂട്ടായി - Maria Sharapova | Mother | Baby Boy | Manorama News

മോസ്‌കോ ∙ ലോക ടെന്നിസിലെ ഗ്ലാമർ താരവും മുന്‍ ലോക ഒന്നാം നമ്പറുമായ റഷ്യയുടെ മരിയ ഷറപ്പോവ അമ്മയായി. ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സിനും ഷറപ്പോവയ്ക്കും കൂട്ടായി ആൺകുഞ്ഞാണു പിറന്നത്.
മകൻ ജനിച്ച വിവരം ഷറപ്പോവ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തിയോഡോര്‍ എന്നാണു കുഞ്ഞിന്റെ പേര്. കുഞ്ഞിനെ ചേർത്തുപിടിച്ചു നിൽക്കുന്ന മാതാപിതാക്കളുടെ ചിത്രവും പുറത്തുവിട്ടു. ‘ഞങ്ങളുടെ ചെറിയ കുടുംബത്തിനു കിട്ടിയ ഏറ്റവും ഭംഗിയുള്ള സമ്മാനം’ എന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചത്.
ടെന്നിസിലെ മികച്ച വനിതാ താരങ്ങളിലൊരാളായ ഷറപ്പോവ, മൂന്നു വർഷം മുൻപാണു വിരമിക്കൽ പ്രഖ്യാപിച്ചത്. 17–ാം വയസ്സിൽ വിംബിള്‍ഡൻ കിരീടം നേടി ലോകത്തെ ഞെട്ടിച്ച ഷറപ്പോവ, 5 തവണ ഗ്രാൻഡ്‌സ്‌ലാം ചാംപ്യനായി.
English Summary: Maria Sharapova is mother of baby boy, says ‘this is most beautiful, challenging, and rewarding gift’