ഫെഡറർക്കൊപ്പം എന്റെ ഓർമകളും മടങ്ങുന്നു: നദാൽ
ലണ്ടൻ ∙ റോജർ ഫെഡററുടെ വിടവാങ്ങലിനൊപ്പം മടങ്ങുന്നത് തന്റെ ടെന്നിസ് ജീവിതത്തിലെ ഒരു ഭാഗം തന്നെയാണെന്ന് റാഫേൽ നദാൽ. ‘എത്രയോ മത്സരങ്ങളിൽ വീറോടെ പോരാടിയതിനു ശേഷം ഫെഡററുടെ വിടവാങ്ങലിൽ ഒപ്പം നിൽക്കാനായി എന്നത് എന്റെ മനസ്സു നിറയ്ക്കുന്നു. Rafael Nadal, Roger Federer, Manorama News

ലണ്ടൻ ∙ റോജർ ഫെഡററുടെ വിടവാങ്ങലിനൊപ്പം മടങ്ങുന്നത് തന്റെ ടെന്നിസ് ജീവിതത്തിലെ ഒരു ഭാഗം തന്നെയാണെന്ന് റാഫേൽ നദാൽ. ‘എത്രയോ മത്സരങ്ങളിൽ വീറോടെ പോരാടിയതിനു ശേഷം ഫെഡററുടെ വിടവാങ്ങലിൽ ഒപ്പം നിൽക്കാനായി എന്നത് എന്റെ മനസ്സു നിറയ്ക്കുന്നു. കോർട്ടിൽ ഞങ്ങൾ വ്യത്യസ്തരായിരിക്കാം. പക്ഷേ ജീവിതത്തെ ഒരു പോലെ കണ്ടവരാണ് ഞങ്ങൾ..’– നദാൽ പറഞ്ഞു. ലേവർ കപ്പിൽ ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളിൽ നിന്ന് നദാൽ പിൻമാറിയതായി പിന്നീട് സംഘാടകർ അറിയിച്ചു. ബ്രിട്ടിഷ് താരം കാമറൂൺ നോറി ടീം യൂറോപ്പിൽ നദാലിനു പകരക്കാരനാകും. ആദ്യദിനം മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരുടീമും 2–2 എന്ന നിലയിൽ ഒപ്പത്തിനൊപ്പമാണ്.
‘എനിക്കു സങ്കടമില്ല. സന്തോഷം മാത്രം. ഈ ദിവസത്തിലെ എല്ലാ നിമിഷങ്ങളും, അവസാനമായി ഷൂവിന്റെ ലെയ്സ് കെട്ടുന്നതു വരെ ഞാൻ ആസ്വദിച്ചു. റാഫയോടൊപ്പം കളിക്കാനായി. എല്ലാവരും അതിനു സാക്ഷികളായി. നന്ദി..’
English Summary: Part of me leaves with Roger Federer says emotional Rafael Nadal