നദാൽ, ഇഗ മുന്നോട്ട്
4 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ബ്രിട്ടന്റെ ജാക്ക് ഡ്രേപ്പറിനെ 7-5, 2-6, 6-4, 6-1ന് തോൽപിച്ച് നിലവിലെ ചാംപ്യൻ റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിലെത്തി. യുഎസിന്റെ മക്കൻസി മക്ഡൊണാൾഡിനെ നദാൽ രണ്ടാം റൗണ്ടിൽ നേരിടും.

മെൽബൺ∙ 4 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ബ്രിട്ടന്റെ ജാക്ക് ഡ്രേപ്പറിനെ 7-5, 2-6, 6-4, 6-1ന് തോൽപിച്ച് നിലവിലെ ചാംപ്യൻ റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിലെത്തി. യുഎസിന്റെ മക്കൻസി മക്ഡൊണാൾഡിനെ നദാൽ രണ്ടാം റൗണ്ടിൽ നേരിടും. പുരുഷ വിഭാഗം 7–ാം സീഡ് റഷ്യയുടെ ഡാനിൽ മെദ്‌വദേവ് 6–0, 6–1, 6–2ന് യുഎസിന്റെ മാർക്കോസ് ഗിറോണിനെ തോൽപിച്ച് 2–ാം റൗണ്ടിലെത്തി. ഓസ്ട്രേലിയയുടെ നിക്ക് കിറീയോസ് പരുക്കുമൂലം ടൂർണമെന്റിൽ നിന്നു പിന്മാറി. ആദ്യ മത്സരത്തിന് ഇന്നിറങ്ങാനിരിക്കെയാണ് പിന്മാറ്റം.
വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗ സ്യാംതെക്ക് ജർമനിയുടെ യൂല നീമേയറിനെ തോൽപിച്ചു (6–4,7–5). വനിതാ വിഭാഗത്തിലെ മുൻ ചാംപ്യന്മാർ ഏറ്റുമുട്ടിയ മത്സരത്തിൽ വിക്ടോറിയ അസറെങ്ക 6–4, 7–6ന് സോഫിയ കെനിനെ തോൽപിച്ചു. അമേരിക്കൻ താരങ്ങളായ ജെസിക്കാ പെഗൂല, കൊക്കോ ഗോഫ്, ഡാനിയേലെ കോളിൻസ് എന്നിവരും രണ്ടാം റൗണ്ടിലെത്തി.
English Summary: Australian Open tennis- Nadal, Iga ahead